Friday, 23 December 2011

Adjustment Transfer ORDER published

കാസര്‍ഗോഡ് ജില്ലയിലെ പ്രൈമറി,ഹൈസ്ക്കൂള്‍ അധ്യാപകരുടെ Adjustment Transfer final ലിസ്റ്റ്  തയ്യാറായി .ലിസ്റ്റ് പരിശോധനയ്ക്കായി  Title ക്ളിക്ക് ചെയ്യുക.

Thursday, 22 December 2011

PFRDA ബില്‍ അവതരണം .പ്രതിഷേധപ്രകടനം നടത്തി

ജീവനക്കാരുടേയും അധ്യാപകരുടേയും ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കുന്ന PFRDA ബില്‍  പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അധ്യാപക സര്‍വീസ് സംഘടനാ ഐക്യവേദിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഹെഡ്പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.സ.കെ.വി.ഗോവിന്ദന്‍(FSETO) ,സ.അശോക് കുമാര്‍(കേന്ദ്രസര്‍ക്കാരിന്റെ കോണ്‍ഫെഡറേഷന്‍),സ.സന്തോഷ്(ജോയിന്റ് കൗണ്‍സില്‍) നേതാക്കള്‍ സംസാരിച്ചു.കെ.എസ്.ടി.എ.ജില്ലാ പ്രസിഡന്റ് എ.പവിത്രന്‍,ജില്ലാ സെക്രട്ടറി കെ.രാഘവന്‍,എ.കെ.സദാനന്ദ(ജില്ലാ വൈ.പ്രസി.),പി.ദിലീപ്കുമാര്‍(ജില്ലാ ജോ.സെക്ര),
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (സബ് ജില്ലാ പ്രസി.) ടി.പ്രകാശന്‍(സബ് ജില്ലാ സെക്ര.) നേതൃത്വം നല്കി.







Monday, 19 December 2011

KSTA യുടെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനം 2012 ഫെബ്രുവരി 16,17,18 -കോട്ടയത്ത്

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം രക്ഷിക്കൂ....എന്ന മുദ്രാവാക്യമുയര്‍ത്തി KSTA യുടെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനം 2012 ഫെബ്രുവരി 16,17,18 തീയതികളില്‍  കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ നടക്കും.ജില്ലാ കമ്മിറ്റി അംഗങ്ങളും സബ് ജില്ലാ പ്രസിഡന്റുമാരുമാണ് സമ്മേളന പ്രതിനിധികള്‍.  

Wednesday, 14 December 2011

Adjustment Transfer for TEACHERS പ്രൊവിഷനല്‍ ലിസ്റ്റ് തയ്യാറായി

കാസര്‍ഗോഡ് ജില്ലയിലെ പ്രൈമറി,ഹൈസ്ക്കൂള്‍ അധ്യാപകരുടെ Adjustment Transfer പ്രൊവിഷനല്‍ ലിസ്റ്റ്  തയ്യാറായി .ലിസ്റ്റ് പരിശോധനയ്ക്കായി  Title ക്ളിക്ക് ചെയ്യുക.    പരാതികള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ 17 നു മുമ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കു നല്‍കണം.

Wednesday, 7 December 2011

ഡിസംബര്‍ 8 ന്‍റെ മുല്ലപ്പെരിയാര്‍ കൂട്ടായ്മ വിജയിപ്പിക്കുക.FSETO

മനുഷ്യമതില്‍ നാളെ; ജനലക്ഷങ്ങള്‍ കണ്ണികളാകും
Posted on: 06-Dec-2011 11:44 PM
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത വെടിയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച മനുഷ്യമതില്‍ തീര്‍ക്കും. ഭരണാധികാരികളുടെ മനുഷ്യത്വരഹിത നിലപാടില്‍ പ്രതിഷേധമുയര്‍ത്തി ജനലക്ഷങ്ങള്‍ മനുഷ്യമതിലില്‍ കണ്ണിചേരും. അണക്കെട്ടിനു സമീപത്തെ ആദ്യകണ്ണിയില്‍ തുടങ്ങി പെരിയാറിന്‍റെ തീരദേശങ്ങളിലൂടെ അറബിക്കടലിനരികിലെ കൊച്ചി മറൈന്‍ഡ്രൈവ് വരെ മനുഷ്യമതില്‍ നീളും. മനുഷ്യമതിലില്‍ ഒട്ടേറെ പ്രമുഖര്‍ കണ്ണിചേരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
                                          മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അനുഭാവം പ്രകടിപ്പിച്ച് എല്‍ഡിഎഫ്  നേതൃത്വത്തില്‍ മഞ്ചേശ്വരം,കുമ്പള,കാസര്‍ഗോഡ്,ബോവിക്കാനം, കുണ്ടംകുഴി,കാഞ്ഞങ്ങാട്,നീലേശ്വരം,ചെറുവത്തൂര്‍,കാലിക്കടവ്,ഭീമനടി,തുടങ്ങിയ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 8  വൈകുന്നേരം 4 മണിക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്നു.FSETO ന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജീവനക്കാരും അണിചേരണമെന്ന് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.

Sunday, 4 December 2011

കെ.എസ്.ടി.എ . കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉജ്ജ്വലമായി

പൊതുവിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതിനും മതിയായ ചര്‍ച്ചകള്‍ നടത്താതെ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായ മാറ്റം വരുത്താനുമുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനുമെതിരെ  ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സ:എം.ഷാജഹാന്‍ പറഞ്ഞു.കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്ക്കൂളില്‍  കെ.എസ്.ടി.എ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗ്യതയുള്ളവരെ തഴഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ സില്‍ബന്തികളെ കമ്മറ്റിയില്‍ തിരുകിക്കയറ്റി കരിക്കുലം കമ്മറ്റിയെ മലപ്പുറം കമ്മറ്റിയാക്കിയിരിക്കുകയാണ്.
 ജില്ലാ പ്രസിഡന്റ് എം.കെ.സതീശന്‍ പതാക ഉയര്‍ത്തിയതോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിനു തുടക്കമായത്.
സംസ്ഥാന വൈസ് പ്രസിഡന്റ് സ:എന്‍.ബാലകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി സ:കെ.രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സ:എം.ബാലകൃഷ്ണന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു.
 ആദ്യ ദിനം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും ഏഴ് ഉപജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവതരിപ്പിച്ചു.
                                                  രണ്ടാം ദിവസം സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും     അവയ്ക്കുള്ള മറുപടിയുമുണ്ടായിരുന്നു.സംസ്ഥാന സെക്രട്ടറി സ:ടി.തിലകരാജ്,സംസ്ഥാന എക്സി.അംഗം സ:കെ.വി.ഗോവിന്ദന്‍,സംസ്ഥാന കമ്മറ്റിയംഗങ്ങളായ സ:വി.ശിവദാസ്,സ:സി.​എം.മീനാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന എക്സി.അംഗം സ:പി.കെ.സതീഷ്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.സഖാവിന്റെ ആവേശോജ്ജ്വല പ്രസംഗം നെഞ്ചിലേറ്റിയ  പ്രതിനിധികളെ പുതിയ ഭാരവാഹികള്‍ അഭിവാദ്യം ചെയ്തു.സംഘാടക സമിതി കണ്‍വീനര്‍ പി.ദിലീപ്കുമാര്‍ നന്ദി പറഞ്ഞു.




 പുതിയ ഭാരവാഹികള്‍
സ:എ.പവിത്രന്‍(പ്രസിഡന്റ്),
സ:എം.സി.ശേഖരന്‍ നമ്പ്യാര്‍ ,സ:എ.കെ.സദാനന്ദ,സ:ഇ.കെ.സുലേഖ (വൈ.പ്രസിഡന്റ്)
സ:കെ.രാഘവന്‍(സെക്രട്ടറി)
സ:കെ.ജി.ഗീതാകുമാരി,സ:കെ.മോഹനന്‍,സ:പി.ദിലീപ്കുമാര്‍(ജോ.സെക്രട്ടറി)
സ:എം.ബാലകൃഷ്ണന്‍(ട്രഷറര്‍)

 
                             

Monday, 28 November 2011

KSTA കാസര്‍ഗോഡ് ജില്ലാ സമ്മേളനം -2011 ഡിസംബര്‍ 3,4,DHSS കാഞ്ഞങ്ങാട്

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം രക്ഷിക്കൂ....എന്ന മുദ്രാവാക്യമുയര്‍ത്തി 2012 ഫെബ്രുവരി 16,17,18 തീയതികളില്‍  കോട്ടയത്ത്‌ നടക്കുന്ന  KSTA സംസ്ഥാനസമ്മേളനത്തിന്റെ  മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് ജില്ലാ സമ്മേളനം  2011  ഡിസംബര്‍ 3,4 തീയതികളില്‍ ദുര്‍ഗ്ഗ ഹയര്‍സെക്കന്ററി സ്ക്കൂള്‍ കാഞ്ഞങ്ങാട്  നടക്കും.
  • രാവിലെ 10 മണി-പതാക ഉയര്‍ത്തല്‍
  • 10.15-ഉദ്ഘാടന സമ്മേളനം
  • ഉദ്ഘാടനം-സ:എം.ഷാജഹാന്‍ (ജനറല്‍ സെക്രട്ടറി,കെ.എസ്.ടി.എ
  • സംഘടനാ റിപ്പോര്‍ട്ട്- സ:എന്‍.ബാലകൃഷ്ണന്‍(സംസ്ഥാനവൈസ് പ്രസിഡന്റ്,കെ.എസ്.ടി.എ)
  •  പ്രവര്‍ത്തന റിപ്പോര്‍ട്ട്-സ:കെ.രാഘവന്‍(ജില്ലാ സെക്രട്ടറി)
  • വരവു ചെലവ് കണക്ക്-സ:എം.ബാലകൃഷ്ണന്‍(ജില്ലാ ട്രഷറര്‍)
  • ഗ്രൂപ്പ് ചര്‍ച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്
  • പൊതു ചര്‍ച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്
  • 04.12.11
  • ഗ്രൂപ്പ് ചര്‍ച്ച സംഘടനാ റിപ്പോര്‍ട്ട്
  • പൊതു ചര്‍ച്ച സംഘടനാ റിപ്പോര്‍ട്ട്
  • അഭിവാദ്യ പ്രസംഗം 
  •  സ:ടി.തിലകരാജ്(സംസ്ഥാന സെക്രട്ടറി,കെ.എസ്.ടി.എ)
  • സ:കെ.വി.ഗോവിന്ദന്‍
  • സ:വി.ശിവദാസ്
  • സ:സി.എം.മീനാകുമാരി
  • സ:സി.ശാന്തകുമാരി
  • ........................................വിജയിപ്പിക്കുക.......................................

Monday, 21 November 2011

കെ.എസ്.ടി.എ . കാസര്‍ഗോഡ് സബ് ജില്ലാ കമ്മറ്റി-(2011-12)

സബ് ജില്ലാ കമ്മറ്റി-(2011-12)
1.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍-പ്രസിഡണ്ട്,9446682448
2.എ.വി.പാര്‍ത്ഥസാരഥി-വൈ.പ്രസിഡണ്ട്,9447653213
3.ജ്യോതി ജി.നായര്‍-വൈ.പ്രസിഡണ്ട്,9495779261
4.ടി.പ്രകാശന്‍-സെക്രട്ടറി,9446282304 
5.എം.ബാലസുബ്രഹ്മണ്യന്‍-ജോ.സെക്രട്ടറി,9446085962
 6.പ്രമീള കെ.പി.ജോ.സെക്രട്ടറി-9495338984
7.എം.സുരേന്ദ്രന്‍.-ജോ.സെക്രട്ടറി,9746911208
8.കെ.ജി.പ്രതീശ് -ട്രഷറര്‍,8714378889
9.പി.വി.ശശി-എക്സിക്യുട്ടീവ് അംഗം,
10.എം.ദാമോദരന്‍-എക്സിക്യുട്ടീവ് അംഗം, 
11.പ്രേംരാജ് കെ.-എക്സിക്യുട്ടീവ് അംഗം,
12.കെ.സുബ്രഹ്മണ്യന്‍- ജില്ലാ കൗണ്‍സിലര്‍,
13.കെ.ദാമോദരന്‍-ജില്ലാ കൗണ്‍സിലര്‍,
14.സന്തോഷ് സി.എ.-ജില്ലാ കൗണ്‍സിലര്‍,
15.എ.ഗോപാലകൃഷ്ണന്‍-ജില്ലാ കൗണ്‍സിലര്‍, 
16.ഇ.വിനോദ് കുമാര്‍-ജില്ലാ കൗണ്‍സിലര്‍,
17.കെ.കെ.രാജന്‍-ജില്ലാ കൗണ്‍സിലര്‍,
18.എ.ദാമോദരന്‍-ജില്ലാ കൗണ്‍സിലര്‍,
19.സി.ഹരിദാസന്‍-ജില്ലാ കൗണ്‍സിലര്‍,  
20.പി.വി.മുരളീധരന്‍-ജില്ലാ കൗണ്‍സിലര്‍, 
21.സി.കൃഷ്ണന്‍-ജില്ലാ കൗണ്‍സിലര്‍,
22.എം.മണികണ്ഠന്‍-ജില്ലാ കൗണ്‍സിലര്‍ -9447439310,
23.പദ്മിനി K.-കമ്മറ്റിയംഗം
24.അജിത സി.കമ്മറ്റിയംഗം
25.അംബുജാക്ഷന്‍ ജി.-കമ്മറ്റിയംഗം
26.സുകുമാരന്‍ P.V-കമ്മറ്റിയംഗം
27.മാത്യു കെ.ജെ.-കമ്മറ്റിയംഗം
28.ടി.കെ.വിജയകുമാരന്‍-കമ്മറ്റിയംഗം
29. ടി.വി.സുധീര്‍കുമാര്‍-കമ്മറ്റിയംഗം
30. കൊച്ചുത്രേസ്യാമ്മ പി.എം-കമ്മറ്റിയംഗം
31.സുജനി കെ.പി.-കമ്മറ്റിയംഗം
32.രാജന്‍ എം-ബ്രാഞ്ച് സെക്രട്ടറി-ബന്തടുക്ക 9495457434
33.കരുണാകരന്‍ എം-ബ്രാഞ്ച് സെക്രട്ടറി-കുണ്ടംകുഴി 9446771845
34.കരുണാകരന്‍ കെ.വി.-ബ്രാഞ്ച് സെക്രട്ടറി-ചെമ്മനാട് 9496152192
35പ്രദീപ് കുമാര്‍ പി.-ബ്രാഞ്ച് സെക്രട്ടറി-ചന്ദ്രഗിരി 9497837324
36.സരോജിനി പി.കെ.-ബ്രാഞ്ച് സെക്രട്ടറി-മൊഗ്രാല്‍ പുത്തൂര്‍ 8089415818
37.ശ്രീകുമാര്‍ കെ.-ബ്രാഞ്ച് സെക്രട്ടറി-മധൂര്‍ 9497842169
38.ഡോ.എ.മോഹനന്‍-ബ്രാഞ്ച് സെക്രട്ടറി-വിദ്യാനഗര്‍ 9847983922
39.ടി.മധു പ്രശാന്ത്-ബ്രാഞ്ച് സെക്രട്ടറി-ചെങ്കള 9496117148
40. ബാബുരാജന്‍ എം.ജി.-ബ്രാഞ്ച് സെക്രട്ടറി ടൗണ്‍ 9447009935
41.രവീന്ദ്ര ബോവിക്കാന-ബ്രാഞ്ച് സെക്രട്ടറി-മുളിയാര്‍ 9037756342
സബ് ജില്ലാ ഓഡിറ്റര്‍മാര്‍
1.രാജീവന്‍ വി.വി.-GHSSചന്ദ്രഗിരി
2.ജഗദീഷ് സി.കെ.-GUPSഅട്കത്ത്ബയല്‍ 
വനിത സബ് കമ്മറ്റി 
  1. ജ്യോതി ജി.നായര്‍(കണ്‍വീനര്‍) ALPS Bethupara
  2. കൊച്ചുത്രേസ്യാമ്മ പി.എം(ജോ.കണ്‍വീനര്‍)TIHSS Naimarmoola
  3. പ്രമീള കെ.പി.GVHSS for Girls Ksd
  4. സുജനി കെ.പി.GLPS Athrukuzhi
  5. പദ്മിനി കെ.AUPS Bovikana
  6. അജിത സി.TIHSS Naimarmoola
  7. സരോജിനി.പി.കെ.GHSS Mogral puthur
  8. വനജകുമാരി കെ.GUPS Koliyadukkam
  9. സുജാത,AUPS Madonna
  10. സ്വപ്ന,GUPS Adkathbail
  11. റീന,GUPS Kizhur
  12. വിജയകുമാരി,GHSS Ksd
  13. സുധാമണി,GUPS Hidayath nagar
  14. ശാന്തകുമാരി,Kanathur LP
  15. സീമ കെ.എ. CJHSS Chemnad
  16. വിദ്യ കെ.GUPS Koliyadukkam
  17. അജിത ഇ.GHSS Chandragiri
  18. ഉഷാകുമാരി.GHSS Ksd.
  19. ലത സി.വി.GUPS Hidayath nagar
  20. പ്രസന്നകുമാരി എം.GHSS Cherkala central

K S T A സബ് ജില്ലാ സമ്മേളന പ്രമേയങ്ങള്‍

1.PFRDA ബില്‍ പാസ്സാക്കരുത്
ജീവിതം മുഴുവന്‍ അധ്വാനിച്ചു ശേഖരിച്ച പെന്‍ഷന്‍ തുക വിദേശകമ്പനികള്‍ക്ക് ചൂതാട്ടത്തിനു വിട്ടുകൊടുക്കാന്‍ അനുവദിക്കുന്ന 'പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ബില്‍'(PFRDA)പാര്‍ലമെന്റില്‍    പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കുക.
2.CBSE/ICSE വിദ്യാലയങ്ങള്‍ക്കു അനധികൃതമായി NOC നല്‍കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം  പിന്‍വലിക്കുക.
3.KSTA ജില്ലാ സമ്മേളനം വിജയിപ്പിക്കുക.
4.സാമൂഹ്യശാസ്ത്ര പാഠങ്ങള്‍ വികലമാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമത്തെ ചെറുക്കുക.
5.കരിക്കുലം കമ്മറ്റിയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍പിന്തിരിയുക.
6.അധ്യാപക പാക്കേജിലെ പ്രതിലോമകരങ്ങളായ വ്യവസ്ഥകള്‍ പിന്‍വലിക്കുക.
7.യു.ഡി.എഫ് സര്‍ക്കാര്‍ വികലമാക്കിയ മൂല്യനിര്‍ണയ സംവിധാനം കാര്യക്ഷമമാക്കുക.
8.ജില്ലാതലത്തില്‍ ഹയര്‍സെക്കന്ററിക്ക് ഓഫീസ് അനുവദിക്കുക.
9.വിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങളില്‍ നടക്കുന്ന സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കുക.
10.കാസര്‍ഗോഡ് ജില്ലയിലെ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക.

Sunday, 20 November 2011

K S T A സബ് ജില്ലാ സമ്മേളനം ഉജ്ജ്വലമായി

പൊതു വിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് കടന്നു കയറ്റം തടയുക:കെ എസ്.ടി.എ
ഇരുപത്തൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന കാസര്‍ഗോഡ് ഉപജില്ലാ സമ്മേളനം AUPS ബോവിക്കാന,സ:കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ നടന്നു.പൊതുവിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് കടന്നുകയറ്റം തടയുക എന്ന് ആഹ്വാനം ചെയ്ത സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന നിര്‍വാഹക സമിതിയംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.
                              ഉപജില്ലാ  പ്രസിഡന്‍റ്  ടി.പ്രകാശന്‍ പതാക ഉയര്‍ത്തി. സ:കെ.ജി.ഗിതാകുമാരി  (കെ.എസ്.ടി.എ ജില്ലാ ജോ.സെക്രട്ടറി) സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു .ഉപജില്ലാ സെക്രട്ടറി സ:പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഉപജില്ലാ ട്രഷറര്‍സ: കെ.ജി.പ്രതീശ് വരവു ചെലവു കണക്കും സ:കെ.സുബ്രഹ്മണ്യന്‍ രക്തസാക്ഷി പ്രമേയവും സ:എം.ബാലസുബ്രഹ്മണ്യന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ:എന്‍.മത്തായി, സ:എം.സി.ശേഖരന്‍ നമ്പ്യാര്‍ അഭിവാദ്യം ചെയ്തു.  സ:ടി.പ്രകാശന്‍ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ചെയര്‍മാന്‍ സ:പി.ബാലകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍   സ:കെ.ദാമോദരന്‍ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഘാടക സമിതിയുടെ
ഊഷ്മളമായ പ്രവര്‍ത്തനം സമ്മേളനത്തിന്റെ പ്രൗഢി വര്‍ധിപ്പിച്ചു.
    സമ്മേളനത്തിന്റെ ഭാഗമായി ബോവിക്കാനം ടൗണില്‍ പൊതുസമ്മേളനം  നടന്നു.
പുതിയ ഭാരവാഹികള്‍
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (പ്രസിഡന്‍റ് ),എ.വി.പാര്‍ത്ഥസാരഥി,ജ്യോതി ജി.നായര്‍ (വൈസ് പ്രസിഡന്റ്)
ടി.പ്രകാശന്‍  (സെക്രട്ടറി),എം.ബാലസുബ്രഹ്മണ്യന്‍,എം.സുരേന്ദ്രന്‍,പ്രമീള കെ.പി.(ജോയിന്റ് സെക്രട്ടറി)
കെ.ജി.പ്രതീശ് (ട്രഷറര്‍)








RESULTS കാസറഗോഡ് സബ് ജില്ലാ സ്കൂള്‍ കലോത്സവം 2011-12 (ജിയുപിഎസ് കോളിയടുക്കം ) click here


Wednesday, 16 November 2011

കാസറഗോഡ് സബ് ജില്ലാ സ്കൂള്‍ കലോത്സവം 2011-12 (ജിയുപിഎസ് കോളിയടുക്കം )മത്സര സമയക്രമം


പ്രത്യേക ശ്രദ്ധയ്ക്ക്-  ഇതില്‍  Wednesday 23.11.2011 എന്ന് തിരുത്തി വായിക്കുക. പ്രോഗ്രാം കമ്മിറ്റി  തയ്യാറാക്കിയ LATEST SCHEDULE പരിശോധിക്കുക.ശരിയാണെന്ന് ഉറപ്പു വരുത്തുക.
രജിസ്ട്രേഷന്‍ 18.11.2011 (FRIDAY) രാവിലെ 11മണിമുതല്‍ ആരംഭിക്കുന്നു.

കാസര്‍ഗോഡ് ജില്ലാ ശാസ്ത്രോത്സവം(2011-12)....RESULTS(click here)


Tuesday, 15 November 2011

കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011 നവംബര്‍ 20ന്

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് 2012 ഫെബ്രുവരി 16,17,18 തീയതികളില്‍  കോട്ടയത്ത്‌ നടക്കുന്ന  KSTA സംസ്ഥാനസമ്മേളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന്  രാവിലെ 10 മണിക്ക്സ: കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ബോവിക്കാനം AUP സ്ക്കൂളില്‍ )നടക്കുകയാണ്.
സമ്മേളനം KSTA സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.
കാര്യപരിപാടി 
രാവിലെ 10 മണി-പതാക ഉയര്‍ത്തല്‍
സ്വാഗതം-സ:പി.ബാലകൃഷ്ണന്‍(ചെയര്‍മാന്‍,സംഘാടക സമിതി)
അധ്യക്ഷന്‍-സ:ടി.പ്രകാശന്‍(ഉപജില്ലാപ്രസിഡന്‍റ്)
രക്തസാക്ഷി പ്രമേയം
അനുശോചന പ്രമേയം
 ഉദ്ഘാടനം-   സ:കെ.വി.ഗോവിന്ദന്‍( KSTA സംസ്ഥാന എക്സി. അംഗം) സംഘടനാ റിപ്പോര്‍ട്ട്-സ:കെ.ജി.ഗീതാകുമാരി( KSTA ജില്ലാ ജോ.സെക്രട്ടറി )
പ്രവര്‍ത്തന  റിപ്പോര്‍ട്ട്-   സ: പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍(ഉപജില്ലാസെക്രട്ടറി )
വരവു ചെലവു കണക്ക്-സ:കെ.ജി.പ്രതീശ്(ഉപജില്ലാട്രഷറര്‍)
അഭിവാദ്യങ്ങള്‍-സ:സി.ശാന്തകുമാരി( KSTA സംസ്ഥാന കമ്മിറ്റി അംഗം)
                                    സ:കെ.രാഘവന്‍( KSTA ജില്ലാ സെക്രട്ടറി )
 ചര്‍ച്ച ,മറുപടി,പ്രമേയം
തെരഞ്ഞെടുപ്പ്-എം.സി.ശേഖരന്‍ നമ്പ്യാര്‍(ജില്ലാ എക്സി .അംഗം).
നന്ദി-സ:കെ.ദാമോദരന്‍(കണ്‍വീനര്‍ ,സംഘാടക സമിതി),
പൊതുസമ്മേളനം-ഉദ്ഘാടനംസ: കെ.വി.കുഞ്ഞിരാമന്‍,(Ex MLA)
പങ്കെടുക്കുക...............................വിജയിപ്പിക്കുക

ജില്ലാതല വാഹന ജാഥ യ്ക്ക് സ്വീ കരണം നല്‍കി

മേല്‍പറമ്പ്:
സി ബി എസ് ഇ സ്കൂളുകള്‍ക്ക് NOC നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കുക .
പൊതുവിദ്യഭ്യാസം സംരക്ഷിക്കുക .
വിദ്യാഭ്യാസ പാക്കേജിലെ  പ്രതിലോമ നിര്‍ദേശങ്ങള്‍  പിന്‍വലിക്കുക 
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു  KSTA സംഘടിപ്പിച്ച  ജില്ലാതല വാഹന ജാഥ യ്ക്കു    നവംബര്‍ 15ന്  ബോവിക്കാനത്തും മേല്‍പറമ്പിലും ഉജ്ജ്വലസ്വീകരണം
നല്കി.





  .

Sunday, 13 November 2011

കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം നവംബര്‍ 20ന് സ: കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ബോവിക്കാനം AUP സ്ക്കൂളില്‍ )

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് 2012 ഫെബ്രുവരി 16,17,18 തീയതികളില്‍  കോട്ടയത്ത്‌ നടക്കുന്ന  KSTA സംസ്ഥാനസമ്മേളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന്  രാവിലെ 10 മണിക്ക്
സ: കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ബോവിക്കാനം AUP സ്ക്കൂളില്‍ )നടത്താന്‍ തീരുമാനിച്ചു.
സമ്മേളനം KSTA സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ജില്ലാതല വാഹന ജാഥ ..നവംബര്‍ 14 ,15,16-,പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമം ..നവംബര്‍ 19

 സി ബി എസ് ഇ സ്കൂളുകള്‍ക്ക് NOC നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കുക .
പൊതുവിദ്യഭ്യാസം സംരക്ഷിക്കുക .
വിദ്യാഭ്യാസ പാക്കേജിലെ  പ്രതിലോമ നിര്‍ദേശങ്ങള്‍  പിന്‍വലിക്കുക 
തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു നവംബര്‍ 14 മുതല്‍ 16  വരെ ജില്ലാതല വാഹന ജാഥ സംഘടിപ്പിക്കുന്നു .
ഉദ്ഘാടനം :സഖാവ്.പി.ജനാര്‍ദ്ദനന്‍ (പൊതുമരാമത്ത് standing കമ്മിറ്റി ചെയര്‍മാന്‍ ,കാസര്‍ഗോഡ് ജില്ല പഞ്ചായത്ത്‌ )
2011 നവംബര്‍ 14  നു.വൈകുന്നേരം 4 മണിക്ക് ,ഹോസങ്കടിയില്‍ 
ക്യാപ്ടന്‍ :സ:കെ സി അലി ഇക്ബാല്‍ .........വൈസ്‌ക്യാപ്ടന്‍:സ:കെ .രാഘവന്‍ ...

  ജാഥ പര്യടനം(15 .11 .2011 )
 9 .30 am ....ഉപ്പള
10 .30 am ....കുമ്പള 
11 .30 am ....ബദിയടുക്ക 
12 .30 am ....mulleriya 
02 .30 pm ....ബോവിക്കാനം
03 .00 pm ...melparamba 
04 .00 pm ...ഉദുമ  
 05 .00 pm ...പാലക്കുന്ന് 
  (16  .11 .2011 ) 
 9 .30 am ....ഒടയംച്ചാല്‍ 
11 .00 am ....പരപ്പ
12 .00 am ....chayoth 
02 .00 pm ....നീലേശ്വരം 
03 .00 pm ...ചീമേനി
04 .00 pm ...തൃക്കരിപ്പൂര്‍ 
 05 .00 pm ...kalikkatavu 
പങ്കെടുക്കുക ...................................വിജയിപ്പിക്കുക
(പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമം നവംബര്‍ 19 നു  ചെറുവത്തൂരില്‍ )

Thursday, 10 November 2011

KSTA കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന്

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് 2012 ഫെബ്രുവരി മാസം  കോട്ടയത്ത്‌ നടക്കുന്ന  KSTA സംസ്ഥാനസമ്മേളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന് സഖാവ്  കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ബോവിക്കാനം AUP സ്ക്കൂളില്‍ )നടത്താന്‍ തീരുമാനിച്ചു.സമ്മേളനം വിജയിപ്പിക്കുവാനുള്ള  സംഘാടക സമിതി രൂപീകരണ  യോഗം ബോവിക്കാനം എ യു പി സ്ക്കൂളില്‍ നടന്നു .സഖാക്കള്‍ ബി.കെ.നാരായണന്‍,സി .ശാന്തകുമാരി,എം.സി .ശേഖരന്‍ നമ്പ്യാര്‍ ,കെ .വി .ജനാര്‍ദനന്‍ ,കെ .കെ.രാജന്‍ ,കെ .ജി.പ്രതീഷ് സംസാരിച്ചു.
ടി .പ്രകാശന്‍ അധ്യക്ഷത വഹിച്ചു .എം.മണികണ്ഠന്‍ സ്വാഗതവും      പി .ബാലകൃഷ്ണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു .  സംഘാടക സമിതി ചെയര്‍മാനായി പി.ബാലകൃഷ്ണനെയും കണവീനരായി കെ .ദാമോദരനെയും തെരഞ്ഞെടുത്തു.

Tuesday, 1 November 2011

കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011 സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍എട്ടിന്

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച്2012 ഫെബ്രുവരി മാസം  കോട്ടയത്ത്‌ നടക്കുന്ന  KSTA സംസ്ഥാനസമ്മേളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന് ബോവിക്കാനം സ്ക്കൂളില്‍ നടത്താന്‍ തീരുമാനിച്ചി
 രിക്കുകയാണ്.സമ്മേളനം വിജയിപ്പിക്കുവാനുള്ള  സംഘാടക സമിതി രൂപീകരണ  യോഗം 2011നവംബര്‍ 8ന് വൈകുന്നേരം 4 .30  നു ബോവിക്കാനം എ യു പി സ്ക്കൂളില്‍ നടക്കും.ഏവരും പങ്കെടുക്കുക.വിജയിപ്പിക്കുക.


Monday, 31 October 2011

ബ്രാഞ്ച്സമ്മേളനങ്ങള്‍ പൂര്‍ത്തിയായി -മൊഗ്രാല്‍ പുത്തൂര്‍,ബന്തടുക്ക,കുണ്ടംകുഴി,ചെമ്മനാട്,ടൌണ്‍,ചെങ്കള,ചന്ദ്രഗിരി,വിദ്യാനഗര്‍,മുളിയാര്‍ ,മധുര്‍

കെ.എസ്.ടി.എ കാസര്‍ഗോഡ് സബ് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ , ബന്തടുക്ക,കുണ്ടംകുഴി,ചെമ്മനാട്,ടൌണ്‍,ചെങ്കള,ചന്ദ്രഗിരി,വിദ്യാനഗര്‍,മുളിയാര്‍ ,മധുര്‍ എന്നീ ബ്രാഞ്ച്കളില്‍   സമ്മേളനങ്ങള്‍  പൂര്‍ത്തിയായി.



Sunday, 30 October 2011

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ. കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം നവംബര്‍ 20ന്

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് KSTA   കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന് ബോവിക്കാനം സ്ക്കൂളില്‍ നടത്താന്‍ തീരുമാനിച്ചു.
സമ്മേളനം വിജയിപ്പിക്കുവാന്‍ സംഘാടക സമിതി യോഗം 2011നവംബര്‍ 8ന് വൈകുന്നേരം
4 .30  നു ബോവിക്കാനം എ യു പി സ്ക്കൂളില്‍ നടക്കും.ഏവരും പങ്കെടുക്കുക.വിജയിപ്പിക്കുക.

Tuesday, 18 October 2011

FSETO പ്രതിഷേധ പ്രകടനം-19.10.11 @1pm

സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം ട്രഷറിയില്‍ നിന്നും മാറ്റി സ്വകാര്യ ബാങ്കുകളെ 
(ICICI,HDFC,AXIS,...)ഏല്‍പ്പിക്കുവാനുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ ഉത്തരവില്‍ പ്രതിഷേധിക്കുക.
19.10.2011 ഉച്ചയ്ക്ക് 1മണിക്ക് കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ FSETO പ്രകടനം.
പങ്കെടുക്കുക.............വിജയിപ്പിക്കുക. 

Monday, 17 October 2011

കെ.എസ്.ടി.എ.കാസര്‍ഗോഡ് സബ് ജില്ല ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചു

അടുക്കത്ത്ബയല്‍  .കെ.എസ്.ടി.എ.മൊഗ്രാല്‍ പുത്തൂര്‍ ബ്രാഞ്ച് സമ്മേളനം
ഗവ.യു.പി.സ്ക്കൂള്‍  അട്ക്കത്ത്ബയലില്‍ നടന്നു.സബ് ജില്ലാ ട്രഷറര്‍  .കെ.ജി.പ്രതീശ്     സംഘടനാ റിപ്പോര്‍ട്ടും .ബ്രാഞ്ച് സെക്രട്ടറി സരോജിനി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ബ്രാഞ്ച് പ്രസിഡന്‍റ് ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കാസര്‍ഗോഡ് സബ് ജില്ല മുന്‍ ട്രഷറര്‍ സ.ടി.സി.ജോര്‍ജ്ജ്,സംസ്ഥാന കമ്മറ്റിയംഗം 
സ.ശാന്തകുമാരി,സബ് ജില്ല സെക്രട്ടറി പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍,അഭിവാദ്യം അര്‍പ്പിച്ചു.ജില്ലാ എക്സിക്യുട്ടീവ് സ.എന്‍.മത്തായി മറുപടി പറഞ്ഞു.
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഉണ്ണിക്കൃഷ്ണന്‍(  ബ്രാഞ്ച് പ്രസിഡന്‍റ്)
. സരോജിനി(ബ്രാഞ്ച് സെക്രട്ടറി)

Monday, 10 October 2011

കെ.എസ്.ടി.എ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കാസര്‍ഗോഡ്:സംസ്ഥാനത്ത്  പുതുതായി  സി.ബി.എസ്.ഇ. സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി  
നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു CBSE/ICSE     
സ്ക്കൂളുകള്‍ക്ക്  അംഗീകാരം നല്‍കാനുള്ള തീരുമാനം കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല 
പൂര്‍ണമായും തകര്‍ക്കാനിടയാക്കും.യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക നയങ്ങള്‍ക്കെതിരെ
10.10.2011 ന് വൈകുന്നേരം 4.30 ന്  കാസര്‍ഗോഡ് നഗരത്തില്‍ കെ.എസ്.ടി.എ  പ്രതിഷേധ പ്രകടനം  സംഘടിപ്പിച്ചു.കാസര്‍ഗോഡ് മുഖ്യ തപാലാപ്പീസ് പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു .
സംസ്ഥാന ​എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന ​കമ്മറ്റി അംഗം സ:സി.ശാന്തകുമാരി,ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍,ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.ശ്രീധരന്‍,എന്‍.മത്തായി,സബ് ജില്ലാ പ്രസിഡന്റ് ടി.പ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sunday, 9 October 2011

സി.ബി.എസ്.ഇ. സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി (NOC)നല്‍കരുത്

സംസ്ഥാനത്ത്  പുതുതായി  സി.ബി.എസ്.ഇ. സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി  
നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു CBSE/ICSE     
സ്ക്കൂളുകള്‍ക്ക്  അംഗീകാരം നല്‍കാനുള്ള തീരുമാനം കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല 
പൂര്‍ണമായും തകര്‍ക്കാനിടയാക്കും.യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക നയങ്ങള്‍ക്കെതിരെ
10.10.2011 ന് വൈകുന്നേരം 4.30 ന് ഉപ്പള,കുമ്പള, കാസര്‍ഗോഡ് മുഖ്യ തപാലാപ്പീസ്,
പാലക്കുന്ന്,ഹോസ്ദുര്‍ഗ്,ചെറുവത്തൂര്‍,പരപ്പ എന്നീ സബ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍
സംഘടിപ്പിക്കുന്നു.മുഴുവന്‍ അധ്യാപകരും പങ്കെടുക്കുക.
 11.10.2011 ന് വൈകുന്നേരം  4.30ന് കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് 
 കെ.എസ്.ടി.എ ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തില്‍ അധ്യാപകരുടെ പ്രതിഷേധ ധര്‍ണ്ണ നടക്കും.
മുഴുവന്‍ അധ്യാപകരും പങ്കെടുക്കുക.


Thursday, 6 October 2011

ഒക്ടോബര്‍ 14 ന്‍റെ FSETO സിവില്‍ സ്റ്റേഷന്‍ പ്രകടനം വിജയിപ്പിക്കുക.

*സര്‍ക്കാര്‍ അംഗീകരിച്ച ശമ്പള പരിഷ്ക്കരണ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക,
അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കുക.
*സ്ഥലം മാറ്റത്തിലെ പകപോക്കല്‍ അവസാനിപ്പിക്കുക,മാനദണ്ഡം കര്‍ശനമായി പാലിക്കുക.
*പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.

  -പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക.
*വിലക്കയറ്റം തടയുക.

തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 14 ന്‍റെ FSETO സിവില്‍ സ്റ്റേഷന്‍ പ്രകടനം വിജയിപ്പിക്കുവാന്‍
 ഒക്ടോബര്‍ 10,11,12
തീയതികളില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ നടക്കുന്ന സംയുക്ത സ്ക്വാഡ് വിജയിപ്പിക്കുക. 
സംയുക്ത സ്ക്വാഡ്-ഒക്ടോബര്‍ 10-ബേഡഡുക്ക,ചെമ്മനാട്,മുളിയാര്‍,
ഒക്ടോബര്‍ 11-കുറ്റിക്കോല്‍,മധൂര്‍,ചെങ്കള,മൊഗ്രാല്‍ പുത്തൂര്‍
ഒക്ടോബര്‍ 12-കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി

Sunday, 2 October 2011

കെ.എസ്.ടി.എ . കാസര്‍ഗോഡ് സബ് ജില്ല -ബ്രാഞ്ച് സമ്മേളനങ്ങള്‍

കാസര്‍ഗോഡ് സബ് ജില്ല -ബ്രാഞ്ച്
  സമ്മേളനങ്ങള്‍......പങ്കെടുക്കുക......വിജയിപ്പിക്കുക

ബ്രാഞ്ച്-................തീയതി- ..............സംഘടനാ റിപ്പോര്‍ട്ട്

* ചെമ്മനാട്.............15.10.2011,@10am(postponed)............പാര്‍ത്ഥസാരഥി

* ടൗണ്‍............... 15.10.2011.@10am(postponed)...........സന്തോഷ് സി.എ.

* ബന്തടുക്ക............. 16.10.2011.@10am(postponed)...............ശശി പി.വി 

* മൊഗ്രാല്‍ പുത്തൂര്‍......... 16.10.2011 .@10am.............കെ.ജി.പ്രതീശ്

* കുണ്ടംകുഴി...............22.10.2011 .@10am...............ടി.പ്രകാശന്‍

* മധൂര്‍....................22.10.2011..@10am.................സി.കൃഷ്ണന്‍ 

* ചെങ്കള....................23.10.2011..@10am...........എം.ബാലസുബ്രഹ്മണ്യന്‍

* വിദ്യാനഗര്‍............... 23.10.2011.@10am...............കെ.കെ.രാജന്‍

* ചന്ദ്രഗിരി....................30.10.2011..@10am............പ്രേംരാജ് കെ.

* മുളിയാര്‍....................30.10.2011..@10am...........സി.ഹരിദാസന്‍

കെ.എസ്.ടി.എ . കാസര്‍ഗോഡ് സബ് ജില്ലാ കമ്മറ്റി

ടി.പ്രകാശന്‍-പ്രസിഡണ്ട്, 9446282304
കെ.വി.ജനാര്‍ദ്ദനന്‍-വൈ.പ്രസിഡണ്ട്,9744850200
ജ്യോതി ജി.നായര്‍-വൈ.പ്രസിഡണ്ട്,9495779261
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍-സെക്രട്ടറി, 9446682448
എം.ബാലസുബ്രഹ്മണ്യന്‍-ജോ.സെക്രട്ടറി,9446085962
വനജകുമാരി കെ.-ജോ.സെക്രട്ടറി,
പ്രതീശ് കെ.ജി-ട്രഷറര്‍,8714378889
കെ.സുബ്രഹ്മണ്യന്‍-എക്സിക്യുട്ടീവ് അംഗം,
എ.ദാമോദരന്‍-എക്സിക്യുട്ടീവ് അംഗം,
സി.കൃഷ്ണന്‍-എക്സിക്യുട്ടീവ് അംഗം, കൊച്ചുത്രേസ്യ-കമ്മറ്റിയംഗം
പ്രേംരാജ് കെ.-എക്സിക്യുട്ടീവ് അംഗം, സുജനി-കമ്മറ്റിയംഗം
പി.വി.ശശി-ജില്ലാ കൗണ്‍സിലര്‍, പദ്മിനി-കമ്മറ്റിയംഗം
കെ.ദാമോദരന്‍-ജില്ലാ കൗണ്‍സിലര്‍, പ്രമീള-കമ്മറ്റിയംഗം
സന്തോഷ് സി.എ.-ജില്ലാ കൗണ്‍സിലര്‍, വിദ്യ-കമ്മറ്റിയംഗം
എ.വി.പാര്‍ത്ഥസാരഥി-ജില്ലാ കൗണ്‍സിലര്‍, സുകുമാരന്‍-കമ്മറ്റിയംഗം
ഇ.വിനോദ്-ജില്ലാ കൗണ്‍സിലര്‍, മാത്യു കെ.ജെ.-കമ്മറ്റിയംഗം
കെ.കെ.രാജന്‍-ജില്ലാ കൗണ്‍സിലര്‍, എ.ഗോപാലകൃഷ്ണന്‍-കമ്മറ്റിയംഗം
എം.ദാമോദരന്‍-ജില്ലാ കൗണ്‍സിലര്‍, സുധീര്‍-കമ്മറ്റിയംഗം
സുധാമണി കെ.-ജില്ലാ കൗണ്‍സിലര്‍,
പി.വി.മുരളീധരന്‍-ജില്ലാ കൗണ്‍സിലര്‍,
സുരേന്ദ്രന്‍ എം-ജില്ലാ കൗണ്‍സിലര്‍,
സി.ഹരിദാസന്‍-ജില്ലാ കൗണ്‍സിലര്‍,
രാജന്‍ എം-ബ്രാഞ്ച് സെക്രട്ടറി-ബന്തടുക്ക 9495457434
കരുണാകരന്‍ എം-ബ്രാഞ്ച് സെക്രട്ടറി-കുണ്ടംകുഴി 9446771845
കരുണാകരന്‍ കെ.വി.-ബ്രാഞ്ച് സെക്രട്ടറി-ചെമ്മനാട് 9496152192
രാജീവന്‍ വി.വി.-ബ്രാഞ്ച് സെക്രട്ടറി-ചന്ദ്രഗിരി 9495102256
സരോജിനി-ബ്രാഞ്ച് സെക്രട്ടറി-മൊഗ്രാല്‍ പുത്തൂര്‍ 8089415818
ശ്രീകുമാര്‍ കെ.-ബ്രാഞ്ച് സെക്രട്ടറി-മധൂര്‍ 9497842169
ഡോ.മോഹനന്‍-ബ്രാഞ്ച് സെക്രട്ടറി-വിദ്യാനഗര്‍ 9847983922
മധു പ്രശാന്ത്-ബ്രാഞ്ച് സെക്രട്ടറി-ചെങ്കള 9496117148
എം.മണികണ്ഠന്‍-ബ്രാഞ്ച് സെക്രട്ടറി-മുളിയാര്‍ 9447439310

കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് സബ് ജില്ല ബ്ളോഗ് ഉദ്ഘാടനം (02.10.11)

കാസര്‍ഗോഡ് :കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് സബ് ജില്ല ബ്ളോഗ് ഉദ്ഘാടനം
ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍ നിര്‍വഹിച്ചു.സാങ്കേതിക വളര്‍ച്ച അതിവേഗം മുന്നേറുന്ന
വര്‍ത്തമാന കാലത്ത് ബ്ളോഗ് കാര്യക്ഷമമാക്കി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാന്‍
ഇത്തരം മാതൃകകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ സംസ്ഥാന കമ്മറ്റിയംഗം
സ:ശാന്തകുമാരി,ജില്ലാ എക്സിക്യുട്ടീവ് അംഗം സ:എം.സി.ശേഖരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍
അഭിവാദ്യം ചെയ്തു.

ഒക്ടോബര്‍ 14 ന്‍റെ FSETO ജില്ലാ-താലൂക്ക് പ്രകടനം വിജയിപ്പിക്കുക

*സര്‍ക്കാര്‍ അംഗീകരിച്ച ശമ്പള പരിഷ്ക്കരണ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക,
അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കുക.
*സ്ഥലം മാറ്റത്തിലെ പകപോക്കല്‍ അവസാനിപ്പിക്കുക,മാനദണ്ഡം കര്‍ശനമായി പാലിക്കുക.
*പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
*പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക.
*വിലക്കയറ്റം തടയുക.

തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഒക്ടോബര്‍ 14 ന്‍റെ FSETO സിവില്‍ സ്റ്റേഷന്‍ പ്രകടനം വിജയിപ്പിക്കുവാന്‍
കെ.എസ്.ടി.എ.കാസര്‍ഗോഡ് സബ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.അതിന്‍റെ ഭാഗമായി ഒക്ടോബര്‍ 10,11,12
തീയതികളില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ നടക്കുന്ന സംയുക്ത സ്ക്വാഡ് വിജയിപ്പിക്കുവാനും തീരുമാനിച്ചു.
ഒക്ടോബര്‍ 15 മുതല്‍ നടത്തുന്ന കെ.എസ്.ടി.എ. ബ്രാഞ്ച് സമ്മേളനങ്ങള്‍ വന്‍ പങ്കാളിത്തത്തോടെ വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ സബ് ജില്ലാ പ്രസിഡണ്ട് ടി.പ്രകാശന്‍ അധ്യക്ഷനായി. സബ് ജില്ലാ സെക്രട്ടറി പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ സബ് ജില്ലാ റിപ്പോര്‍ട്ടും
ജില്ലാ സെക്രട്ടറി സ;കെ.രാഘവന്‍ ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മറ്റിയംഗം സ.സി.ശാന്തകുമാരി,
എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.പ്രേംരാജ്,കെ.ജി.പ്രതീശ് സംസാരിച്ചു.

സംയുക്ത സ്ക്വാഡ്-ഒക്ടോബര്‍ 10-ബേഡഡുക്ക,ചെമ്മനാട്,മുളിയാര്‍,
ഒക്ടോബര്‍ 11-കുറ്റിക്കോല്‍,മധൂര്‍,ചെങ്കള,മൊഗ്രാല്‍ പുത്തൂര്‍
ഒക്ടോബര്‍ 12-കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി

Friday, 30 September 2011

കെ.എസ്.ടി.എ . കാസര്‍ഗോഡ് സബ് ജില്ല യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാവുന്നു




കാസര്‍ഗോഡ് ;കെ.എസ്.ടി.എ യുടെ വാര്‍ഷിക സമ്മേളനങ്ങള്‍ക്കു മുന്നോടിയായി
കാസര്‍ഗോഡ് സബ് ജില്ലയിലെ പത്തു ബ്രാഞ്ചിലേയും യൂണിറ്റ് സമ്മേളനങ്ങള്‍
പൂര്‍ത്തിയായി വരുന്നു.കമ്മറ്റി തീരുമാന പ്രകാരം ഒക്ടോബര്‍ അഞ്ചിനകം യുണിറ്റ്
സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് ഒക്ടോബര്‍ എട്ടു മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍
ആരംഭിക്കണമെന്നും അതിനായി മുഴുവന്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും
യൂണിറ്റ് കണ്‍വീനര്‍മാരും കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നം സബ് ജില്ലാ സെക്രട്ടറി
സ:പി.ബാലകൃഷ്ണന്‍നമ്പ്യാര്‍ അറിയിച്ചു.

Thursday, 29 September 2011

വാളകം സ്കൂള്‍ അധ്യാപകനെ പൈശാചികമായി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ FSETO പ്രതിഷേധിച്ചു(29.09.11)

കാസര്‍ഗോഡ്: കൊട്ടാരക്കര വാളകം സ്കൂള്‍ അധ്യാപകനെ പൈശാചികമായി
ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ FSETO പ്രതിഷേധിച്ചു.
കാസര്‍ഗോഡ് ഹെഡ് പോസ്റ്റാഫീസ് പരിസരത്തു നിന്നും പ്രകടനം ആരംഭിച്ചു.
KSTA സംസ്ഥാന നിര്‍വാഹകസമിതി അംഗം സ:കെ.വി.ഗോവിന്ദന്‍,കെ.ചന്ദ്രശേഖരന്‍(NGOU)
കെ.സുധാകരന്‍(KGOA)കെ.രാഘവന്‍(KSTA ജില്ലാ സെക്ര.), ടി.പ്രകാശന്‍ (സബ്.പ്രസി.)
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (സബ്.സെക്ര.)തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Monday, 26 September 2011

കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (STFI കേരള ഘടകം)

             1930 കളില്‍ രൂപീകൃതമായ മലബാര്‍ അധ്യാപക പ്രസ്ഥാനം പല
പടവുകള്‍ പിന്നിട്ട് കേരളത്തിലെ മുഴുവന്‍ അധ്യാപകരുടേയും
പ്രസ്ഥാനം എന്ന   നിലയിലേക്ക് കെ.എസ്.ടി.എ  മുന്നേറുകയാണ്.
             അംഗസംഖ്യയിലും സാമൂഹ്യാംഗീകാരത്തിലും കെ.എസ്.ടി.എ. കേരളത്തില്‍  മുന്‍പന്തിയിലാണ്.
           യു.പി.എ സര്‍ക്കാരിന്‍റേയും  യു.ഡി.എഫ്.ഗവണ്‍മെന്‍റിന്‍റേയും    ജനവിരുദ്ധ വിദ്യാഭ്യാസ നയങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം   നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്‍റെ ശാക്തീകരണത്തിനും സംരക്ഷണത്തിനുമുള്ള   ഉത്തരവാദിത്വം    കെ.എസ്.ടി.എ. ഏറ്റെടുത്തിട്ടുണ്ട്.




 കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് സബ് ജില്ല(STFI കേരള ഘടകം)