കാസര്‍ഗോഡ് :കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കാസര്‍ഗോഡ് സബ് ജില്ല ബ്ളോഗ് ഉദ്ഘാടനം
ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍ നിര്‍വഹിച്ചു.സാങ്കേതിക വളര്‍ച്ച അതിവേഗം മുന്നേറുന്ന
വര്‍ത്തമാന കാലത്ത് ബ്ളോഗ് കാര്യക്ഷമമാക്കി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാന്‍
ഇത്തരം മാതൃകകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ സംസ്ഥാന കമ്മറ്റിയംഗം
സ:ശാന്തകുമാരി,ജില്ലാ എക്സിക്യുട്ടീവ് അംഗം സ:എം.സി.ശേഖരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍
അഭിവാദ്യം ചെയ്തു.