സംസ്ഥാനത്ത് പുതുതായി സി.ബി.എസ്.ഇ. സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി
നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു CBSE/ICSE
സ്ക്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല
പൂര്‍ണമായും തകര്‍ക്കാനിടയാക്കും.യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക നയങ്ങള്‍ക്കെതിരെ
10.10.2011 ന് വൈകുന്നേരം 4.30 ന് ഉപ്പള,കുമ്പള, കാസര്‍ഗോഡ് മുഖ്യ തപാലാപ്പീസ്,പാലക്കുന്ന്,ഹോസ്ദുര്‍ഗ്,ചെറുവത്തൂര്‍,പരപ്പ എന്നീ സബ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍
സംഘടിപ്പിക്കുന്നു.മുഴുവന്‍ അധ്യാപകരും പങ്കെടുക്കുക.
11.10.2011 ന് വൈകുന്നേരം 4.30ന് കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്
കെ.എസ്.ടി.എ ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തില്‍ അധ്യാപകരുടെ പ്രതിഷേധ ധര്‍ണ്ണ നടക്കും.
മുഴുവന്‍ അധ്യാപകരും പങ്കെടുക്കുക.