Thursday, 10 November 2011

KSTA കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന്

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം സംരക്ഷിക്കൂ.എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് 2012 ഫെബ്രുവരി മാസം  കോട്ടയത്ത്‌ നടക്കുന്ന  KSTA സംസ്ഥാനസമ്മേളനത്തിന്‍റെ മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2011നവംബര്‍ 20ന് സഖാവ്  കെ.കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (ബോവിക്കാനം AUP സ്ക്കൂളില്‍ )നടത്താന്‍ തീരുമാനിച്ചു.സമ്മേളനം വിജയിപ്പിക്കുവാനുള്ള  സംഘാടക സമിതി രൂപീകരണ  യോഗം ബോവിക്കാനം എ യു പി സ്ക്കൂളില്‍ നടന്നു .സഖാക്കള്‍ ബി.കെ.നാരായണന്‍,സി .ശാന്തകുമാരി,എം.സി .ശേഖരന്‍ നമ്പ്യാര്‍ ,കെ .വി .ജനാര്‍ദനന്‍ ,കെ .കെ.രാജന്‍ ,കെ .ജി.പ്രതീഷ് സംസാരിച്ചു.
ടി .പ്രകാശന്‍ അധ്യക്ഷത വഹിച്ചു .എം.മണികണ്ഠന്‍ സ്വാഗതവും      പി .ബാലകൃഷ്ണന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു .  സംഘാടക സമിതി ചെയര്‍മാനായി പി.ബാലകൃഷ്ണനെയും കണവീനരായി കെ .ദാമോദരനെയും തെരഞ്ഞെടുത്തു.