കാസര്‍ഗോഡ്:സംസ്ഥാനത്ത് പുതുതായി സി.ബി.എസ്.ഇ. സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി
നല്‍കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു CBSE/ICSE
സ്ക്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖല
പൂര്‍ണമായും തകര്‍ക്കാനിടയാക്കും.യുഡിഎഫ് സര്‍ക്കാരിന്റെ നിഷേധാത്മക നയങ്ങള്‍ക്കെതിരെ
10.10.2011 ന് വൈകുന്നേരം 4.30 ന് കാസര്‍ഗോഡ് നഗരത്തില്‍ കെ.എസ്.ടി.എ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.കാസര്‍ഗോഡ് മുഖ്യ തപാലാപ്പീസ് പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു .സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ:കെ.വി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം സ:സി.ശാന്തകുമാരി,ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍,ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.ശ്രീധരന്‍,എന്‍.മത്തായി,സബ് ജില്ലാ പ്രസിഡന്റ് ടി.പ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.