പൊതുവിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതിനും മതിയായ ചര്‍ച്ചകള്‍ നടത്താതെ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായ മാറ്റം വരുത്താനുമുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനുമെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സ:എം.ഷാജഹാന്‍ പറഞ്ഞു.കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ കെ.എസ്.ടി.എ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗ്യതയുള്ളവരെ തഴഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ സില്‍ബന്തികളെ കമ്മറ്റിയില്‍ തിരുകിക്കയറ്റി കരിക്കുലം കമ്മറ്റിയെ മലപ്പുറം കമ്മറ്റിയാക്കിയിരിക്കുകയാണ്.
ജില്ലാ പ്രസിഡന്റ് എം.കെ.സതീശന്‍ പതാക ഉയര്‍ത്തിയതോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിനു തുടക്കമായത്.
സംസ്ഥാന വൈസ് പ്രസിഡന്റ് സ:എന്‍.ബാലകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി സ:കെ.രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സ:എം.ബാലകൃഷ്ണന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു.
ആദ്യ ദിനം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും ഏഴ് ഉപജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവതരിപ്പിച്ചു.രണ്ടാം ദിവസം സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും അവയ്ക്കുള്ള മറുപടിയുമുണ്ടായിരുന്നു.സംസ്ഥാന സെക്രട്ടറി സ:ടി.തിലകരാജ്,സംസ്ഥാന എക്സി.അംഗം സ:കെ.വി.ഗോവിന്ദന്‍,സംസ്ഥാന കമ്മറ്റിയംഗങ്ങളായ സ:വി.ശിവദാസ്,സ:സി.എം.മീനാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന എക്സി.അംഗം സ:പി.കെ.സതീഷ്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.സഖാവിന്റെ ആവേശോജ്ജ്വല പ്രസംഗം നെഞ്ചിലേറ്റിയ പ്രതിനിധികളെ പുതിയ ഭാരവാഹികള്‍ അഭിവാദ്യം ചെയ്തു.സംഘാടക സമിതി കണ്‍വീനര്‍ പി.ദിലീപ്കുമാര്‍ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍
സ:എ.പവിത്രന്‍(പ്രസിഡന്റ്),
സ:എം.സി.ശേഖരന്‍ നമ്പ്യാര്‍ ,സ:എ.കെ.സദാനന്ദ,സ:ഇ.കെ.സുലേഖ (വൈ.പ്രസിഡന്റ്)
സ:കെ.രാഘവന്‍(സെക്രട്ടറി)
സ:കെ.ജി.ഗീതാകുമാരി,സ:കെ.മോഹനന്‍,സ:പി.ദിലീപ്കുമാര്‍(ജോ.സെക്രട്ടറി)
സ:എം.ബാലകൃഷ്ണന്‍(ട്രഷറര്‍)