Wednesday, 7 December 2011

ഡിസംബര്‍ 8 ന്‍റെ മുല്ലപ്പെരിയാര്‍ കൂട്ടായ്മ വിജയിപ്പിക്കുക.FSETO

മനുഷ്യമതില്‍ നാളെ; ജനലക്ഷങ്ങള്‍ കണ്ണികളാകും
Posted on: 06-Dec-2011 11:44 PM
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത വെടിയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച മനുഷ്യമതില്‍ തീര്‍ക്കും. ഭരണാധികാരികളുടെ മനുഷ്യത്വരഹിത നിലപാടില്‍ പ്രതിഷേധമുയര്‍ത്തി ജനലക്ഷങ്ങള്‍ മനുഷ്യമതിലില്‍ കണ്ണിചേരും. അണക്കെട്ടിനു സമീപത്തെ ആദ്യകണ്ണിയില്‍ തുടങ്ങി പെരിയാറിന്‍റെ തീരദേശങ്ങളിലൂടെ അറബിക്കടലിനരികിലെ കൊച്ചി മറൈന്‍ഡ്രൈവ് വരെ മനുഷ്യമതില്‍ നീളും. മനുഷ്യമതിലില്‍ ഒട്ടേറെ പ്രമുഖര്‍ കണ്ണിചേരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
                                          മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അനുഭാവം പ്രകടിപ്പിച്ച് എല്‍ഡിഎഫ്  നേതൃത്വത്തില്‍ മഞ്ചേശ്വരം,കുമ്പള,കാസര്‍ഗോഡ്,ബോവിക്കാനം, കുണ്ടംകുഴി,കാഞ്ഞങ്ങാട്,നീലേശ്വരം,ചെറുവത്തൂര്‍,കാലിക്കടവ്,ഭീമനടി,തുടങ്ങിയ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 8  വൈകുന്നേരം 4 മണിക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്നു.FSETO ന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജീവനക്കാരും അണിചേരണമെന്ന് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.