Monday, 21 November 2011

K S T A സബ് ജില്ലാ സമ്മേളന പ്രമേയങ്ങള്‍

1.PFRDA ബില്‍ പാസ്സാക്കരുത്
ജീവിതം മുഴുവന്‍ അധ്വാനിച്ചു ശേഖരിച്ച പെന്‍ഷന്‍ തുക വിദേശകമ്പനികള്‍ക്ക് ചൂതാട്ടത്തിനു വിട്ടുകൊടുക്കാന്‍ അനുവദിക്കുന്ന 'പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്റ് ഡെവലപ്പ്മെന്റ് അതോറിറ്റി ബില്‍'(PFRDA)പാര്‍ലമെന്റില്‍    പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കുക.
2.CBSE/ICSE വിദ്യാലയങ്ങള്‍ക്കു അനധികൃതമായി NOC നല്‍കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം  പിന്‍വലിക്കുക.
3.KSTA ജില്ലാ സമ്മേളനം വിജയിപ്പിക്കുക.
4.സാമൂഹ്യശാസ്ത്ര പാഠങ്ങള്‍ വികലമാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ ശ്രമത്തെ ചെറുക്കുക.
5.കരിക്കുലം കമ്മറ്റിയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍പിന്തിരിയുക.
6.അധ്യാപക പാക്കേജിലെ പ്രതിലോമകരങ്ങളായ വ്യവസ്ഥകള്‍ പിന്‍വലിക്കുക.
7.യു.ഡി.എഫ് സര്‍ക്കാര്‍ വികലമാക്കിയ മൂല്യനിര്‍ണയ സംവിധാനം കാര്യക്ഷമമാക്കുക.
8.ജില്ലാതലത്തില്‍ ഹയര്‍സെക്കന്ററിക്ക് ഓഫീസ് അനുവദിക്കുക.
9.വിദ്യാഭ്യാസ വകുപ്പിലെ നിയമനങ്ങളില്‍ നടക്കുന്ന സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കുക.
10.കാസര്‍ഗോഡ് ജില്ലയിലെ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടത്തുക.