Sunday, 9 December 2012

അധ്യാപക ലോകം -ഒക്ടോബര്‍ ,നവംബര്‍ ലക്കം തയ്യാറായി

ചെറിയ ഇടവേളയ്ക്കു ശേഷം അധ്യാപക ലോകം (-ഒക്ടോബര്‍ ,നവംബര്‍ ലക്കം ഒരു പതിപ്പായി )വിതരണത്തിനു തയ്യാറായി.കൂടുതല്‍ വിവരങ്ങള്‍ക്ക് കമ്മിറ്റിയംഗങ്ങളുമായി ബന്ധപ്പെടുക.

Saturday, 8 December 2012

ജില്ലാ സമ്മേളനം -2012 ഡിസംബര്‍ 15,16. നവ ജീവന്‍ ഹയര്‍സെക്കന്ററി സ്ക്കൂള്‍ പെര്‍ഡാല, ബദിയടുക്ക

ഡിസംബര്‍ 15 രാവിലെ 9.45 ന് 
ഉദ്ഘാടനം-സ.പി.കരുണാകരന്‍ എം.പി.

എല്ലാ ബ്രാഞ്ച് പ്രസിഡന്റുമാരും സബ് ജില്ലാ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനപ്രതിനിധികള്‍.

Tuesday, 27 November 2012

സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതലാരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കം വിജയിപ്പിക്കുക

 കോളിയടുക്കം:സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതലാരംഭിക്കുന്ന അനിശ്ചിതകാല പണിമുടക്കം വിജയിപ്പിക്കുക,PFRDA ബില്‍ പിന്‍വലിക്കുക,വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ  പ്രമേയങ്ങളംഗീകരിച്ചുകൊണ്ട്  കോളിയടുക്കം ഗവ.യു.പി.സ്ക്കൂളില്‍ നടന്ന KSTA കാസര്‍ഗോഡ് ഉപജില്ലാ സമ്മേളനം സമാപിച്ചു.


                സംസ്ഥാനകമ്മിറ്റിയംഗം സ.പി.സി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ എസ്.വി.ഗോപാലകൃഷ്ണന്‍ സ്വാഗതവും കണ്‍വീനര്‍ കെ.ജി.പ്രതീശ് നന്ദിയും പറഞ്ഞു.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.സ.എ.പവിത്രന്‍ സംഘടനാ റിപ്പോര്‍ട്ടും ടി.പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സി.ശാന്തകുമാരി,എം.സി.ശേഖരന്‍ നമ്പ്യാര്‍,കെ.രാഘവന്‍,എന്‍.മത്തായി,എ.ആര്‍.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
കാഴ്ചയില്ലാത്തവര്‍ക്ക് ലിനക്സില്‍ വായനയ്ക്കായി സോഫ്റ്റ് വെയര്‍ വികസിപ്പിച്ച അന്ധവിദ്യാലയത്തിലെ സത്യശീലന്‍മാഷിനും സംസ്ഥാനതലത്തിലെ മികച്ച പി.ടി.എ ആയ GLPS അതൃക്കുഴി സ്ക്കൂളിനും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.

ഭാരവാഹികള്‍-പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍(പ്രസിഡന്റ്),എ.വി.പാര്‍ത്ഥസാരഥി,കൊച്ചുത്രേസ്യാമ്മ (വൈ.പ്രസി)  ടി.പ്രകാശന്‍(സെക്രട്ടറി),എം.സുരേന്ദ്രന്‍,എ.ദാമോദരന്‍,സരോജിനി പി.കെ.(ജോ.സെക്ര),കെ.ജി.പ്രതീശ്(ട്രഷറര്‍)


കാസര്‍ഗോഡ് ഉപജില്ല സ്ക്കൂള്‍കലോത്സവം 2012-13(Programme Schedule)

Friday, 23 November 2012

ആദരാഞ്ജലികള്‍


KSTA കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം 2012 നവംബര്‍ 25 ന് കോളിയടുക്കം ഗവ.യു.പി.സ്ക്കൂളില്‍ .പങ്കെടുക്കുക.....വിജയിപ്പിക്കുക

25.11.2012 ഞായര്‍
രാവിലെ 9.30 ന്-രജിസ്ട്രേഷന്‍
           10മണി-പതാക ഉയര്‍ത്തല്‍

           10.15-ഉദ്ഘാടന സമ്മേളനം


                    സ്വാഗതം-സ.എസ്.വി.ഗോപാലകൃഷ്ണന്‍(ചെയര്‍മാന്‍,സംഘാടക സമിതി)
                    അധ്യക്ഷന്‍-സ.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (സബ് ജില്ലാ പ്രസിഡന്‍റ്)
                    രക്തസാക്ഷി പ്രമേയം-സ.എം.ബാലസുബ്രഹ്മണ്യന്‍
                    അനുശോചന പ്രമേയം-സ.എം.സുരേന്ദ്രന്‍

                  ഉദ്ഘാടനം-സ.പി.സി.ഗംഗാധരന്‍(കെ.എസ്.ടി.എ        സംസ്ഥാന കമ്മിറ്റിയംഗം)

              11.45ന് പ്രതിനിധി സമ്മേളനം 

              സംഘടനാ റിപ്പോര്‍ട്ട്-സ.എ.പവിത്രന്‍(ജില്ലാ പ്രസിഡന്‍റ്)

                  പ്രവര്‍ത്തന റിപ്പോര്‍ട്ട്-സ.ടി.പ്രകാശന്‍
                വരവ്-ചെലവ് കണക്ക് -സ.കെ.ജി.പ്രതീശ്
   ഉച്ചയ്ക്ക് 2മണിക്ക്-ഗ്രൂപ്പ് ചര്‍ച്ച
                      പൊതു ചര്‍ച്ച
                      മറുപടി
                      പ്രമേയങ്ങള്‍
            അഭിവാദ്യങ്ങള്‍  
                സ.സി.ശാന്തകുമാരി
                സ.കെ.രാഘവന്‍
                സ.എം.സി.ശേഖരന്‍ നമ്പ്യാര്‍
                സ.എ.അര്‍.വിജയകുമാര്‍
            പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്-സ.എന്‍.മത്തായി
            നന്ദി-കണ്‍വീനര്‍

                  

Wednesday, 14 November 2012

കേരളത്തിലേക്ക് പദ്ധതി കൊണ്ടുവരാന്‍ ധൈര്യമില്ലെന്ന് ആന്റണി

Published on  14 Nov 2012



തിരുവനന്തപുരം: യു.ഡി.എഫ്. സര്‍ക്കാരിന് പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ രൂക്ഷവിമര്‍ശം. കേരളത്തിലേക്ക് പദ്ധതികള്‍ കൊണ്ടുവരാന്‍ തനിക്കിപ്പോള്‍ ധൈര്യമില്ലെന്ന് പറഞ്ഞ ആന്റണി കഴിഞ്ഞ സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്തു. ഇടതുസര്‍ക്കാരിന്റെ കാലത്ത് തന്റെ വകുപ്പിന്റെ കീഴിലുള്ള അകമഴിഞ്ഞ് പിന്തുണയ്ക്കുകയാണ് വി.എസ്. അച്യുതാനന്ദനും എളമരം കരീമും ചെയ്തതെന്നും എന്നാല്‍ കഴിഞ്ഞ ഒന്നര, രണ്ടുവര്‍ഷമായി ആ സാഹചര്യമില്ലെന്നും ആന്റണി പറഞ്ഞു.

തിരുവനന്തപുരത്ത് ബ്രഹ്മോസ് പദ്ധതിയുടെ പുതിയ നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ആന്റണി. പദ്ധതികള്‍ കൊണ്ടുവരാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കരടുകള്‍ ഉണ്ടായിരിക്കുന്നു. ഈ കരടുകള്‍ മാറ്റപ്പെടണം. എനിക്ക് വേണ്ടി വാദിക്കാന്‍ ആരുമില്ലെങ്കില്‍ പിന്നെ എന്തിന് വേണ്ടിയാണ് ഇത്ര ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രതിരോധവകുപ്പിന്റെ ഒരു പദ്ധതിയും കേരളത്തിലേക്ക് അനുവദിച്ചിട്ടില്ല.

ഇത് ആരുടെ കുറ്റമാണ് എന്ന് തനിക്കറിയില്ല. മന്ത്രിസ്ഥാനം എപ്പോള്‍ വേണെങ്കിലും നഷ്ടപ്പെടാം. ഇടതു സര്‍ക്കാരിന്റെ കാലത്ത് താന്‍ ചില പദ്ധതികള്‍ അവിടെ തീരുമാനിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. ബാക്കിയെല്ലാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയായിരുന്നു. 2007 മുതല്‍ 2011 വരെ കലവറയില്ലാതെ പിന്തുണ ലഭിച്ചു. പുതിയ പദ്ധതികളെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയോടും ഉമ്മന്‍ചാണ്ടിയോടും കാണുമ്പോഴെല്ലാം പറയാറുണ്ട്. അവര്‍ നോക്കാം നോക്കാം എന്ന് പറയാറുണ്ട് എന്നല്ലാതെ ഒരു പദ്ധതിയ്ക്ക് വേണ്ടിയും ഇതുവരെയും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ആന്റണി തുറന്നടിച്ചു.

മറ്റ് വ്യവസായങ്ങള്‍ പോലെയല്ല പ്രതിരോധവകുപ്പിന്റെ കീഴിലുള്ളത്. നിങ്ങളുടെ പിന്തുണയില്ലാതെ എന്ത് ധൈര്യത്തിലാണ് കേന്ദ്ര പദ്ധതികള്‍ക്കായി താന്‍ ശ്രമിക്കുകയെന്ന് സദസ്സിനെ നോക്കി ചോദിച്ച ആന്റണി താന്‍ ഒരു നല്ല ഭാഷാ പണ്ഡിതനായിരുന്നെങ്കില്‍ വി.എസിന്റെ കീഴിലുള്ള സര്‍ക്കാരിനെ ഇതിലും നന്നായി അഭിനന്ദിക്കുമായിരുന്നുവെന്നും പറഞ്ഞു

Tuesday, 13 November 2012

അധ്യാപകരുടെ ദ്വിദിന ധര്‍ണ-(2012 നവംബര്‍ 16-17) വിജയിപ്പിക്കുക

പൊതു വിദ്യാലയങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികള്‍ക്കും കോടതിവിധികള്‍ക്കുമെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ അധ്യാപകരുടെ ദ്വിദിന ധര്‍ണ-
2012 നവംബര്‍ 16-17,കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍.പങ്കെടുക്കുക.........
ഉദ്ഘാടനം-സ.എം.പ്രകാശന്‍ മാസ്റ്റര്‍(Ex.MLA)
അഭിവാദ്യങ്ങള്‍-സ.എം.ഷാജഹാന്‍ (KSTA സംസ്ഥാന ജന.സെക്രട്ടറി),എന്‍.ബാലകൃഷ്ണന്‍(KSTA സംസ്ഥാന വൈ.പ്രസി),വിവിധ വര്‍ഗ ബഹുജന സംഘടനാ നേതാക്കള്‍.


Saturday, 20 October 2012

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കുക

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉത്തരവ് പിന്‍വലിക്കുക,വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ അവസാനിപ്പിക്കുക ,KSTA ചെമ്മനാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.സബ് ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ സംഘടനാ റിപ്പോര്‍ട്ടും കരുണാകരന്‍ കാനാവീട്ടില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.സംസ്ഥാന നിര്‍വാഹക സമിതിയംഗം കെ.വി.ഗോവിന്ദന്‍മാസ്റ്റര്‍ ,സബ് ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ ,ബാലസുബ്രഹ്മണ്യന്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു.

Monday, 15 October 2012

അനിശ്ചിതകാല പണിമുടക്ക് വാഹന പ്രചാരണ ജാഥ 16 മുതല്‍


Posted on: 13-Oct-2012 11:28 PM
കാസര്‍കോട്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, തസ്തികകള്‍ വെട്ടിക്കുറക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടികള്‍ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനുവരി എട്ടുമുതല്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായുള്ള വാഹന പ്രചാരണ ജാഥ 16ന് ആരംഭിക്കും. വൈകിട്ട് നാലിന് കുമ്പളയില്‍ സിഐടിയു ജില്ലാപ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ കെ ഉണ്ണികൃഷ്ണന്‍ ക്യാപ്റ്റനും ഒ എസ് മോളി വൈസ് ക്യാപ്റ്റനും കെ രവീന്ദ്രന്‍ മാനേജരുമായ ജാഥ 17ന് ബദിയടുക്ക, മുള്ളേരിയ, ബോവിക്കാനം, സിവില്‍ സ്റ്റേഷന്‍, ഉദുമ, പെരിയ, മാവുങ്കാല്‍, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. 18ന് ഒടയംചാല്‍, പരപ്പ, വെള്ളിക്കോത്ത്, നീലേശ്വരം, ചെറുവത്തൂര്‍, ചീമേനി, കാലിക്കടവ് എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം തൃക്കരിപ്പൂരില്‍ സമാപിക്കും. സമാപന പൊതുയോഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സ്വീകരണം വിജയിപ്പിക്കാന്‍ ജില്ലാ സമരസമിതി യോഗം തീരുമാനിച്ചു. കെ രവീന്ദ്രന്‍ അധ്യക്ഷനായി. എം ബാലകൃഷ്ണന്‍, കെ രാഘവന്‍, യു സുധാകരന്‍, എം ചന്ദ്രശേഖരന്‍, സുനില്‍ കരിച്ചേരി, വി ചന്ദ്രന്‍, ബി രാധാകൃഷ്ണന്‍, എം സി ശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Sunday, 14 October 2012

ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചു.

കാസര്‍ഗോഡ് സബ് ജില്ലയിലെ KSTA ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമായി.മൊഗ്രാല്‍പുത്തൂര്‍ ബ്രാഞ്ചിന്റെ സമ്മേളനം 13.10.12 ന് അട്കത്ത്ബയല്‍ യു.പി.യില്‍ നടന്നു.

Monday, 8 October 2012

ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല സമരത്തിലേക്ക്


ജീവനക്കാരും അധ്യാപകരും അനിശ്ചിതകാല സമരത്തിലേക്ക്
Posted on: 08-Oct-2012 02:24 PM
തിരു: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 മുതല്‍ അനിശ്ചിതകാല സമരം നടത്തും. പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുക, തസ്തിക വെട്ടിച്ചുരുക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പള കമ്മീഷന്‍ ശുപാര്‍ശ പൂര്‍ണ്ണമായും നടപ്പാക്കുക, വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നടപടി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാരും അധ്യാപകരും സമരം തുടങ്ങുന്നത്. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാര്‍, അധ്യാപക സര്‍വീസ് സംഘടന സമരസമിത ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ് പ്രകാശ്, ഫെറ്റോ ജനറല്‍ കണ്‍വീനര്‍ സുരേഷ് കുമാര്‍ എന്നിവര്‍ തിരുവനന്തപു രത്ത് വാര്‍ത്താസമ്മേളനത്തിലാണ് സമരതീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ആഗസ്ത് 16ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം  നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അനിശ്ചിതകാല സമരത്തിന് മുന്നോടിയായി ഒക്ടോബര്‍ 16,17,18 തിയ്യതികളിലായി ജില്ലാതല പ്രചരണ ജാഥകള്‍ സംഘടിപ്പിക്കും. നവംബര്‍ 22ന് കാല്‍ലക്ഷം ജീവനക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ആഗസ്ത് 8ന് എടുത്ത തീരുമാനം റദ്ദ് ചെയ്ത് സമരം ഒഴിവാക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Wednesday, 3 October 2012

കെ.എസ്.ടി.എ യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിക്കുക

കാസര്‍ഗോഡ് സബ് ജില്ലയിലെ   കെ.എസ്.ടി.എ യുടെ മുഴുവന്‍ യൂണിറ്റ് സമ്മേളനങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് സബ് ജില്ലാ കമ്മറ്റി അറിയിച്ചു.

Wednesday, 26 September 2012

ദേശാഭിമാനി-അക്ഷരമുറ്റം സബ് ജില്ലാ തല ക്വിസ് മത്സരം 30.09.2012 ന്

ദേശാഭിമാനി-അക്ഷരമുറ്റം കാസര്‍ഗോഡ് സബ് ജില്ലാ തല ക്വിസ് മത്സരം 30.09.2012 ന്  GUPS കാസര്‍ഗോഡ് (ടൗണ്‍ യു.പി.സ്കൂള്‍) നടക്കും.മത്സരാര്‍ഥികള്‍ സ്കൂള്‍ സാക്ഷ്യപത്രവുമായി രാവിലെ 9.മണിക്ക് ഏത്തിച്ചേരുക.

Saturday, 15 September 2012

സബ് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ-22.09.12 ബി.സി.റോഡ് വിദ്യാനഗര്‍,രാവിലെ 10 മണി.വിജയിപ്പിക്കുക


അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങുക-FSETO

ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഏര്‍പ്പെടുത്താനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കുന്നില്ലെങ്കില്‍  അനിശ്ചിതകാല പണിമുടക്കിന് ഒരുങ്ങണമെന്ന്-FSETO കാസര്‍ഗോഡ് താലൂക്ക് കമ്മറ്റി ജീവനക്കാരോട് ആഹ്വാനം ചെയ്തു.

ഡീസല്‍-പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിക്കുക


Wednesday, 5 September 2012

ജില്ലാ കൗണ്‍സില്‍ യോഗം 09.09.2012 ന്

KSTA ജില്ലാ കൗണ്‍സില്‍ യോഗം 09.09.2012 ,രാവിലെ 10 മണിക്ക് കെ.എസ്.ടി.എ ഭവനില്‍.
എല്ലാ പ്രതിനിധികളും കൃത്യസമയത്ത് എത്തിച്ചേരുക.

Monday, 6 August 2012

2012ആഗസ്റ്റ് 8-അഖിലേന്ത്യാ പ്രതിഷേധദിനം-വിജയിപ്പിക്കുക

  • സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്തുക
  • ചെലവു ചുരുക്കലിന്റെ മറവില്‍ സര്‍വീസ് മേഖലയെ തകര്‍ക്കാനുള്ള നീക്കം ഉപേക്ഷിക്കുക 
  • വിലക്കയറ്റം തടയുക 

തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് FSETO/AISGEF 2012ആഗസ്റ്റ് 8-അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കുന്നു-വിജയിപ്പിക്കുക



Thursday, 26 July 2012

വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനവ് :പ്രതിഷേധ ധര്‍ണ

ഷോക്ക് വന്നു: വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനവ്
27.07.12 ന് ഉച്ചയ്ക്ക് 1മണിക്ക് പ്രതിഷേധ ധര്‍ണ.കാസര്‍ഗോഡ് താലൂക്ക് ഓഫീസ് പരിസരം.
 വിജയിപ്പിക്കുക.


ഷോക്ക് വന്നു: വൈദ്യുതി നിരക്കില്‍ വന്‍ വര്‍ധനവ്


Posted on: 26-Jul-2012 02:45 PM
തിരു: വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ച് സംസ്ഥാന റെഗുലേറ്ററി കമീഷന്‍ വ്യാഴാഴ്ച ഉത്തരവ് ഇറക്കി. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന കമീഷന്‍ യോഗമാണ് നിരക്ക് വര്‍ധനയ്ക്ക് അന്തിമരൂപം നല്‍കിയത്. ഉപയോക്താക്കളില്‍നിന്ന് സ്ഥിരംനിരക്കും ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നത്. നിരക്ക് വര്‍ധനവിന് ജൂലൈ 1മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

പുതുക്കിയ വൈദ്യുതി നിരക്കുകളുടെ യൂണിറ്റ് വര്‍ധന ഇപ്രകാരമാണ്. 0-40 യൂണിറ്റ്-1.50 രൂപ, 41-80 യൂണിറ്റ്-1.90 രൂപ, 81-120 യൂണിറ്റ്- 2.20 രൂപ, 121-150 യൂണിറ്റ്- 2.40 രൂപ, 151-200യൂണിറ്റ്-3.10 രൂപ, 201-300 യൂണിറ്റ്- 3.50 രൂപ, 301-500 യൂണിറ്റ്- 4.60 രൂപ, 500 യൂണിറ്റിന് മുകളില്‍ 6.50 രൂപ. സിങ്കിള്‍ ഫേസ് കണക്ഷനുകള്‍ക്ക് 20 രൂപയും ത്രിഫേസ് കണക്ഷനുകള്‍ക്ക് 60 രൂപയും ഫിക്സഡ് ചാര്‍ജ് ഈടാക്കും. 30,000 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വാണിജ്യ കണക്ഷനുകളുടെ നിരക്കും വര്‍ധിക്കും. സ്ലാബ് കണക്കാക്കാതെ മുഴുവന്‍ ഉപയോഗത്തിനും ഇതേ നിരക്കാണ് ഏര്‍പ്പെടുത്തുക.

Wednesday, 11 July 2012

ഉച്ചഭക്ഷണം അട്ടിമറിക്കല്‍:കെ.എസ്.ടി.എ ധര്‍ണ നടത്തി

സ്ക്കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  കെ.എസ്.ടി.എ  AEO ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി.കാസര്‍ഗോഡ് സംസ്ഥാന എക്സിക്യുട്ടീവ് സ.കെ.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.സി.ശാന്തകുമാരി,എം.സി.ശേഖരന്‍നമ്പ്യാര്‍,കെ.രാഘവന്‍,കെ.ശ്രീധരന്‍,എന്‍.കെ.ലസിത,പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍,ടി.പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തില്‍  AEOയ്ക്ക് നിവേദനം നല്‍കി.

Saturday, 7 July 2012

പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ ഉജ്ജ്വല അധ്യാപക മാര്‍ച്ച്

ജില്ലാ മാര്‍ച്ച്  സ:പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
ജില്ലാ മാര്‍ച്ചില്‍ സംബന്ധിച്ച മുഴുവന്‍ സഖാക്കള്‍ക്കും 
KSTA കാസര്‍ഗോഡ് സബ് ജില്ലാ കമ്മറ്റിയുടെ അഭിവാദ്യങ്ങള്‍

Wednesday, 4 July 2012

ജൂലായ് 7 ന്റെ ജില്ലാ മാര്‍ച്ച് വിജയിപ്പിക്കുക

07.07.2012 രാവിലെ 10 മണിക്ക് പ്രകടനം  വിദ്യാനഗര്‍ ഗവ.കോളേജിനു മുന്നില്‍ നിന്നും ആരംഭിക്കും

Sunday, 24 June 2012

യാത്രയയപ്പ് നല്‍കി.

കെ.എസ്.ടി.എ. കാസര്‍ഗോഡ് സബ് ജില്ലയുടെ മുന്‍ വൈസ് പ്രസിഡന്‍റ് സ:കെ.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്കു് ഹൃദ്യമായ  
യാത്രയയപ്പ്  നല്‍കി.
കെ.എസ്.ടി.എ. ഭവനില്‍ നടന്ന പ്രൗഢമായ ചടങ്ങ് KSTA ജില്ലാ സെക്രട്ടറി സ:കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
സബ് ജില്ലാ പ്രസിഡന്റ് പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി.വൈസ് പ്രസിഡന്റ് എ.വി.പാര്‍ത്ഥസാരഥി ഹാരാര്‍പ്പണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ്എം.സി.ശേഖരന്‍ നമ്പ്യാര്‍,ജില്ലാ എക്സിക്യുട്ടീവുകളായ എന്‍.മത്തായി,കെ.ശ്രീധരന്‍ അഭിവാദ്യങ്ങള്‍ നേര്‍ന്നു.സബ് ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ സ്വാഗതവും ജോ.സെക്രട്ടറി എം.ബാലസുബ്രഹ്മണ്യം നന്ദിയും പറഞ്ഞു.