സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള യു.ഡി.എഫ് ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ ജീവനക്കാരും അധ്യാപകരും സംസ്ഥാനവ്യാപകമായി പ്രകടനം നടത്തി. കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വന്‍ പ്രതിഷേധപ്രകടനം നടന്നു.എഫ്.എസ്.ഇ.ടി.ഒ. നേതാക്കള്‍ സംസാരിച്ചു.