Saturday, 21 January 2012

യു.എസ്.എസ് മാതൃകാ പരീക്ഷ ജനുവരി 29 ന്

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിനും ഫലപ്രദമായി ഇടപെടുന്ന കെ.എസ്.ടി.എ , എല്ലാ സബ് ജില്ലാ കേന്ദ്രങ്ങളിലും 2012 ജനുവരി 29ന് രാവിലെ  10മണി മുതല്‍ 4 വരെ  U.S.S Model Exam  നടത്തുന്നു.
കാസര്‍ഗോഡ്ഉപജില്ല യിലെ ഏഴാം ക്ളാസ്സിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ കാസര്‍ഗോഡ് ടൗണ്‍ യു.പി.സ്ക്കൂളില്‍ (മെയിന്‍ ബ്ളോക്ക് ,Opposite Mallikarjuna Temple) ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം രാവിലെ 9.15 ന് തന്നെ എത്തിച്ചേരണം.കുറ്റിക്കോല്‍, ബേഡഡുക്ക,മുളിയാര്‍,ചെങ്കള,ചെമ്മനാട്,മധൂര്‍,മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകള്‍ക്കും കാസര്‍ഗോഡ് മുനിസിപ്പാലിറ്റിക്കുമായി  രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും.ഹാള്‍ ടിക്കറ്റ് 2012 ജനുവരി 29ന് രാവിലെ രജിസ്ട്രേഷന്‍ സമയത്തു നല്‍കും.

 വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കൊണ്ടുവരണം.

പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ 
  • രാവിലെ 10മണി മുതല്‍ 1മണി വരെ പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങള്‍ (50 സ്ക്കോര്‍)-Science,English,Malayalam,Social,Maths എന്നീ വിഷയങ്ങളില്‍നിന്ന്
  • ഉച്ചയ്ക്ക് 2 മണി മുതല്‍ 2.45വരെ Multiple Choice ചോദ്യങ്ങള്‍ (30 സ്ക്കോര്‍)
  • 70% സ്ക്കോര്‍(56/80) നേടുന്നവര്‍ വിജയികളായിരിക്കും. 
  • ഓരോ പ്രവര്‍ത്തനത്തിനും പ്രത്യേക ഷീറ്റുകളിലാണ് ഉത്തരമെഴുതേണ്ടത്.ഓരോ ഷീറ്റിലും രജിസ്ടര്‍ നമ്പര്‍ എഴുതണം
  • മാതൃകാ പരീക്ഷയുടെ ഭാഗമായി പോര്‍ട്ട് ഫോളിയോ മൂല്യനിര്‍ണയം ഉണ്ടായിരിക്കുന്നതല്ല.ഇന്‍സ്ട്രുമെന്റ് ബോക്സ്(Instrument box) കൊണ്ടുവരണം. 
  • കണ്‍വീനര്‍ കാസര്‍ഗോഡ് ഉപജില്ല -Phone:8714378889,9746911208