രണ്ട് ദശകത്തിലേറെയായി ഇന്ത്യയില്‍ നടപ്പിലാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ ,രാജ്യത്തെ എല്ലാ തൊഴിലാളികളും പ്രക്ഷോഭത്തിലാണ്.2012 ഫെബ്രുവരി 28 ന് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍,ബാങ്ക്,ഇന്‍ഷൂറന്‍സ്,പ്രതിരോധം,ടെലികോം,പൊതുമേഖലാ വ്യവസായങ്ങള്‍ തുടങ്ങി രാജ്യത്തെ എല്ലാ മേഖലകളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ സംഘടനാ വ്യത്യാസങ്ങള്‍ മറന്ന് യോജിച്ച് പണിമുടക്കുകയാണ്.
PFRDA ബില്‍ 2011 ഡിസംബര്‍ 21ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റിവെച്ചിട്ടുള്ളത്.പ്രക്ഷോഭങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ വിനാശകരങ്ങളായ ഈ നയങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ.ഈ സാഹചര്യത്തില്‍ PFRDA ബില്‍ പിന്‍വലിക്കുക,ഫെബ്രുവരി 28 ദേശീയപണിമുടക്ക് വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ശക്തമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഹരിയാനയില്‍ ചേര്‍ന്ന അഖിലേന്ത്യാ സ്റ്റേറ്റ് ഗവ.എംപ്ളോയീസ് ഫെഡറേഷന്‍(AISGEF) പതിനാലാം ദേശീയ സമ്മേളനം തീരുമാനിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ 2012 ജനുവരി 23,24 തീയതികളില്‍ സമരപ്രചരണ വാഹന ജാഥകള്‍ പര്യടനം നടത്തുന്നു.ജാഥാപരിപാടികള്‍ വിജയിപ്പിക്കുക.
ഉദ്ഘാടനം.2012 ജനുവരി 22,വൈകുന്നേരം 4 മണിക്ക് കുമ്പളയില്‍
സ.പി.രാഘവന്‍(ജന.സെക്രട്ടറി സി.ഐ.ടി.യു.കാസര്‍ഗോഡ്ജില്ല)
ക്യാപ്റ്റന്‍-സ.എ.കെ.ഉണ്ണിക്കൃഷ്ണന്‍(KSTA സംസ്ഥാന സെക്രട്ടറി)
വൈസ്ക്യാപ്റ്റന്‍-സ.വി.സുരേഷ്കുമാര്‍(KMCSU സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍)
മാനേജര്‍-സ.കെ.കെ.വിശ്വനാഥന്‍( NGO Union സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍)
23.01.12 ( ഒന്നാം ദിവസം ) 9.30am-Badiadka
10.30am-Mulleria
11.30am-Bovikan
12.30pm-Civil Station Kasargod
2.30pm-Melparamb
3.30pm-Palakkunnu4.00-Madiyan
4.30pm-Hosdurg Manthop
24.01.2012 (രണ്ടാം ദിവസം )
10am-Odayanchal
11am-Parappa
12noon-Vellarikkundu
2.30pm-Cheemeni
3.30pm-Chervathur
4pm-Kalikkadavu
5pm-Trikaripur(സമാപനം)
സമാപന പൊതുസമ്മേളനം
ഉദ്ഘാടനം-സ.എം.വി.കോമന്‍ നമ്പ്യാര്‍(ജില്ലാ സെക്രട്ടറി,കര്‍ഷകസംഘം)
പങ്കെടുക്കുക...............................................................വിജയിപ്പിക്കുക