Saturday, 28 January 2012

ഫെബ്രുവരി 1 കെ.എസ്.ടി.എ . പതാക ദിനം വിജയിപ്പിക്കുക

കാസര്‍ഗോഡ് സബ് ജില്ല പതാക ദിനം ഫെബ്രുവരി 1 ന് വൈകുന്നേരം 4.30pm  മേല്‍പറമ്പില്‍. വിജയിപ്പിക്കുക

SSA പദ്ധതി തകര്‍ക്കുന്ന UDF നയത്തിനെതിരെ -SSA ഓഫീസിനു മുന്നിലേക്ക് മാര്‍ച്ച് നടത്തി.


SSA പദ്ധതി തകര്‍ക്കുന്ന UDF നയത്തിനെതിരെ കാസര്‍ഗോഡ്ജില്ലാ-SSA ഓഫീസിനു മുന്നിലേക്ക് KSTA യുടെ നേതൃത്വത്തില്‍ നൂറു കണക്കിനു  അധ്യാപകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.ഉദ്ഘാടനം-സ.കെ.കുഞ്ഞിരാമന്‍ MLA (ഉദുമ)നിര്‍വഹിച്ചു.ജില്ലാ സെക്രട്ടറി സ.കെ.രാഘവന്‍ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡന്റ് ടി.പവിത്രന്‍ അധ്യക്ഷനായി.സംസ്ഥാന എക്സിക്യുട്ടീവ് അംഗം സ.കെ.വി.ഗോവിന്ദന്‍  സംസാരിച്ചു.

Monday, 23 January 2012

FSETO സമരപ്രചരണ വാഹന ജാഥയ്ക്ക് വന്‍ സ്വീകരണം

2012 ജനുവരി 23,27 തീയതികളില്‍ സമരപ്രചരണ വാഹന ജാഥകള്‍ കാസര്‍ഗോഡ് ജില്ലയില്‍ പര്യടനം നടത്തുന്നു.ജാഥാപരിപാടികള്‍ വിജയിപ്പിക്കുക.

ഉദ്ഘാടനം.2012 ജനുവരി 22,വൈകുന്നേരം 4 മണിക്ക് കുമ്പളയില്‍

സ.പി.രാഘവന്‍(ജന.സെക്രട്ടറി സി.ഐ.ടി.യു.കാസര്‍ഗോഡ്ജില്ല)
ക്യാപ്റ്റന്‍-സ.എ.കെ.ഉണ്ണിക്കൃഷ്ണന്‍(KSTA സംസ്ഥാന സെക്രട്ടറി)
വൈസ്ക്യാപ്റ്റന്‍-സ.വി.സുരേഷ് കുമാര്‍(KMCSU സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍)
മാനേജര്‍-സ.കെ.കെ.വിശ്വനാഥന്‍( NGO Union സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍)
23.01.12   ( ഒന്നാം ദിവസം )                                                                   
9.30am-Badiadka
10.30am-Mulleria
11.30am-Bovikan
12.30pm-Civil Station Kasargod
2.30pm-Melparamb
3.30pm-Palakkunnu
4.00-Madiyan
4.30pm-Hosdurg Manthop


27.01.2012 (രണ്ടാം ദിവസം ) 
10am-Odayanchal
11am-Parappa
12noon-Vellarikkundu
2.30pm-Cheemeni
3.30pm-Chervathur
4pm-Kalikkadavu
5pm-Trikaripur(സമാപനം)
സമാപന പൊതുസമ്മേളനം
 ഉദ്ഘാടനം-സ.എം.വി.കോമന്‍ നമ്പ്യാര്‍(ജില്ലാ സെക്രട്ടറി,കര്‍ഷകസംഘം) 
പങ്കെടുക്കുക...............................................................വിജയിപ്പിക്കുക

Sunday, 22 January 2012

SSA പദ്ധതി തകര്‍ക്കുന്ന UDF നയത്തിനെതിരെ ജില്ലാ-സംസ്ഥാന ഓഫീസുകള്‍ക്കു മുന്നില്‍ അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും- ജനുവരി 28

SSA പദ്ധതി തകര്‍ക്കുന്ന UDF നയത്തിനെതിരെ കാസര്‍ഗോഡ്ജില്ലാ-SSA ഓഫീസിനു മുന്നില്‍ അധ്യാപക മാര്‍ച്ചും ധര്‍ണ്ണയും 
ഉദ്ഘാടനം-സ.കെ.കുഞ്ഞിരാമന്‍ MLA (ഉദുമ)
കാസര്‍ഗോഡ് ഫോര്‍ട്ട് റോഡിലെ SSA  ജില്ലാ ഓഫീസിലേക്കു നടത്തുന്ന അധ്യാപക മാര്‍ച്ച് 2012 ജനുവരി 28 രാവിലെ 10.30 ന് കാസര്‍ഗോഡ് ഹെഡ് പോസ്റ്റോഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്നതാണ്.
                 പങ്കെടുക്കുക...........................................................വിജയിപ്പിക്കുക.

Saturday, 21 January 2012

യു.എസ്.എസ് മാതൃകാ പരീക്ഷ ജനുവരി 29 ന്

പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിനും ഫലപ്രദമായി ഇടപെടുന്ന കെ.എസ്.ടി.എ , എല്ലാ സബ് ജില്ലാ കേന്ദ്രങ്ങളിലും 2012 ജനുവരി 29ന് രാവിലെ  10മണി മുതല്‍ 4 വരെ  U.S.S Model Exam  നടത്തുന്നു.
കാസര്‍ഗോഡ്ഉപജില്ല യിലെ ഏഴാം ക്ളാസ്സിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ കാസര്‍ഗോഡ് ടൗണ്‍ യു.പി.സ്ക്കൂളില്‍ (മെയിന്‍ ബ്ളോക്ക് ,Opposite Mallikarjuna Temple) ഹെഡ് മാസ്റ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം രാവിലെ 9.15 ന് തന്നെ എത്തിച്ചേരണം.കുറ്റിക്കോല്‍, ബേഡഡുക്ക,മുളിയാര്‍,ചെങ്കള,ചെമ്മനാട്,മധൂര്‍,മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകള്‍ക്കും കാസര്‍ഗോഡ് മുനിസിപ്പാലിറ്റിക്കുമായി  രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാകും.ഹാള്‍ ടിക്കറ്റ് 2012 ജനുവരി 29ന് രാവിലെ രജിസ്ട്രേഷന്‍ സമയത്തു നല്‍കും.

 വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണം കൊണ്ടുവരണം.

പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ 
  • രാവിലെ 10മണി മുതല്‍ 1മണി വരെ പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങള്‍ (50 സ്ക്കോര്‍)-Science,English,Malayalam,Social,Maths എന്നീ വിഷയങ്ങളില്‍നിന്ന്
  • ഉച്ചയ്ക്ക് 2 മണി മുതല്‍ 2.45വരെ Multiple Choice ചോദ്യങ്ങള്‍ (30 സ്ക്കോര്‍)
  • 70% സ്ക്കോര്‍(56/80) നേടുന്നവര്‍ വിജയികളായിരിക്കും. 
  • ഓരോ പ്രവര്‍ത്തനത്തിനും പ്രത്യേക ഷീറ്റുകളിലാണ് ഉത്തരമെഴുതേണ്ടത്.ഓരോ ഷീറ്റിലും രജിസ്ടര്‍ നമ്പര്‍ എഴുതണം
  • മാതൃകാ പരീക്ഷയുടെ ഭാഗമായി പോര്‍ട്ട് ഫോളിയോ മൂല്യനിര്‍ണയം ഉണ്ടായിരിക്കുന്നതല്ല.ഇന്‍സ്ട്രുമെന്റ് ബോക്സ്(Instrument box) കൊണ്ടുവരണം. 
  • കണ്‍വീനര്‍ കാസര്‍ഗോഡ് ഉപജില്ല -Phone:8714378889,9746911208 
 

Monday, 16 January 2012

ഫെബ്രുവരി 28 ദേശീയപണിമുടക്ക് വിജയിപ്പിക്കുക. PFRDA ബില്‍ പിന്‍വലിക്കുക.-സമരപ്രചരണ ജാഥ 2012 ജനുവരി 23,24

രണ്ട് ദശകത്തിലേറെയായി ഇന്ത്യയില്‍ നടപ്പിലാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍ക്കെതിരെ ,രാജ്യത്തെ എല്ലാ തൊഴിലാളികളും പ്രക്ഷോഭത്തിലാണ്.2012 ഫെബ്രുവരി  28 ന് കേന്ദ്ര-സംസ്ഥാന ജീവനക്കാര്‍,ബാങ്ക്,ഇന്‍ഷൂറന്‍സ്,പ്രതിരോധം,ടെലികോം,പൊതുമേഖലാ വ്യവസായങ്ങള്‍ തുടങ്ങി രാജ്യത്തെ എല്ലാ മേഖലകളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ സംഘടനാ വ്യത്യാസങ്ങള്‍ മറന്ന് യോജിച്ച് പണിമുടക്കുകയാണ്.
                   PFRDA ബില്‍ 2011 ഡിസംബര്‍ 21ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും  രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് മാറ്റിവെച്ചിട്ടുള്ളത്.പ്രക്ഷോഭങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ വിനാശകരങ്ങളായ ഈ നയങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ.
                  ഈ സാഹചര്യത്തില്‍   PFRDA ബില്‍ പിന്‍വലിക്കുക,ഫെബ്രുവരി  28 ദേശീയപണിമുടക്ക് വിജയിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ശക്തമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഹരിയാനയില്‍ ചേര്‍ന്ന അഖിലേന്ത്യാ സ്റ്റേറ്റ് ഗവ.​എംപ്ളോയീസ്  ഫെഡറേഷന്‍(AISGEF) പതിനാലാം ദേശീയ സമ്മേളനം തീരുമാനിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ 2012 ജനുവരി 23,24 തീയതികളില്‍ സമരപ്രചരണ വാഹന ജാഥകള്‍ പര്യടനം നടത്തുന്നു.ജാഥാപരിപാടികള്‍ വിജയിപ്പിക്കുക.
ഉദ്ഘാടനം.2012 ജനുവരി 22,വൈകുന്നേരം 4 മണിക്ക് കുമ്പളയില്‍

സ.പി.രാഘവന്‍(ജന.സെക്രട്ടറി സി.ഐ.ടി.യു.കാസര്‍ഗോഡ്ജില്ല)
ക്യാപ്റ്റന്‍-സ.എ.കെ.ഉണ്ണിക്കൃഷ്ണന്‍(KSTA സംസ്ഥാന സെക്രട്ടറി)
വൈസ്ക്യാപ്റ്റന്‍-സ.വി.സുരേഷ്കുമാര്‍(KMCSU സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍)
മാനേജര്‍-സ.കെ.കെ.വിശ്വനാഥന്‍( NGO Union സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍)
23.01.12   ( ഒന്നാം ദിവസം )                                                                   
9.30am-Badiadka
10.30am-Mulleria
11.30am-Bovikan
12.30pm-Civil Station Kasargod
2.30pm-Melparamb
3.30pm-Palakkunnu
4.00-Madiyan
4.30pm-Hosdurg Manthop

24.01.2012 (രണ്ടാം ദിവസം ) 
10am-Odayanchal
11am-Parappa
12noon-Vellarikkundu
2.30pm-Cheemeni
3.30pm-Chervathur
4pm-Kalikkadavu
5pm-Trikaripur(സമാപനം)
സമാപന പൊതുസമ്മേളനം
 ഉദ്ഘാടനം-സ.എം.വി.കോമന്‍ നമ്പ്യാര്‍(ജില്ലാ സെക്രട്ടറി,കര്‍ഷകസംഘം) 
പങ്കെടുക്കുക...............................................................വിജയിപ്പിക്കുക

കേരള വിദ്യാഭ്യാസ സമിതി -പ്രതിഷേധ കൂട്ടായ്മ,2012 ജനുവരി 20 ,4മണി-മാന്തോപ്പ് മൈതാനി ,കാഞ്ഞങ്ങാട്

ഉന്നത വിദ്യാഭ്യാസ രംഗവും പൊതു വിദ്യാഭ്യാസ രംഗവും നേരിടുന്ന വെല്ലുവിളികള്‍ ഗൗരവമേറിയതാണ്.
വിദ്യാഭ്യാസ കച്ചവടക്കാര്‍ സാമൂഹ്യ നീതി നിഷേധിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ്.അവരെ സഹായിക്കുന്ന നയങ്ങളാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
  • പൊതുവിദ്യാലങ്ങള്‍ സംരക്ഷിക്കുക
  • പാഠ്യപദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക
  • സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശം എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കുക
  • വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയവല്‍ക്കരണം ഉപേക്ഷിക്കുക
തുടങ്ങിയ ആവശ്യങ്ങളുമായി  അധ്യാപകരും വിദ്യാര്‍ഥികളും യുവജനങ്ങളും സര്‍വീസ് ട്രേഡ് യൂണിയന്‍ സംഘടനകളും വിദ്യാഭ്യാസ പ്രേമികളും ചേര്‍ന്ന് കേരള വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ 2012 ജനുവരി 20 ,4മണിക്ക് ,കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍നടത്തുന്ന പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്ത് വിജയിപ്പിക്കുക.
ഉദ്ഘാടനം-സ.കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (കെ.എസ്.ടി.എ. മുന്‍സംസ്ഥാന ജനറല്‍ സെക്രട്ടറി) 

Tuesday, 10 January 2012

FSETO പ്രതിഷേധിച്ചു

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള യു.ഡി.എഫ് ഗവണ്‍മെന്റിന്റെ തീരുമാനത്തിനെതിരെ ജീവനക്കാരും അധ്യാപകരും സംസ്ഥാനവ്യാപകമായി പ്രകടനം നടത്തി.     കാസര്‍ഗോഡ് സിവില്‍ സ്റ്റേഷനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വന്‍ പ്രതിഷേധപ്രകടനം  നടന്നു.എഫ്.എസ്.ഇ.ടി.ഒ. നേതാക്കള്‍ സംസാരിച്ചു.