Monday, 21 December 2015

ഉച്ചക്കഞ്ഞിവിതരണം അപാകത പരിഹരിക്കുക-കെ.എസ്.ടി.എ

ഉച്ചക്കഞ്ഞിവിതരണം അപാകത പരിഹരിക്കുക- എന്നാവശ്യപ്പെട്ടു കൊണ്ടു കെ.എസ്.ടി.എ ജില്ലാ കേന്ദ്രങ്ങളിലേക്കു മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് സ:പി.കെ സതീശ് ഉദ്ഘാടനം ചെയ്തു



Wednesday, 16 December 2015

ഉച്ചഭക്ഷണ പ്രതിസന്ധി പരിഹരിക്കുക-‍ഡിസംബര്‍ 21 ന് DDE ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കുക

2015 ഡിസംബര്‍ 21രാവിലെ 10.30ന് ബി.സി.റോഡ് വിദ്യാനഗറില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും

Sunday, 6 December 2015

കെ.എസ്.ടി.എ രജതജൂബിലി ക്വിസ് ഉപജില്ലാ മത്സരം നടത്തി



കോളിയടുക്കം:കെ.എസ്.ടി.എ കാസര്‍ഗോഡ് ഉപജില്ല രജതജൂബിലി ക്വിസ് മത്സരം സംഘടിപ്പിച്ചു.കോളിയടുക്കം ഗവ.യു.പി സ്ക്കൂളില്‍ വാര്‍ഡു മെമ്പര്‍ ശ്രീമതി വി.ഗീത ഉദ്ഘാടനം നിര്‍വഹിച്ചു.സംഘാടകസമിതി ചെയര്‍മാന്‍ എ.പി.രവീന്ദ്രന്‍ അധ്യക്ഷനായി.കെ.എസ്.ടി.എ സംസ്ഥാനനിര്‍വാഹകസമിതിയംഗം കെ.രാഘവന്‍ ,സംസ്ഥാന കമ്മിറ്റിയംഗം സി.ശാന്തകുമാരി,ജില്ലാ സെക്രട്ടറി എ.പവിത്രന്‍,ജില്ലാ എക്സി.അംഗം ടി.പ്രകാശന്‍,ഉപജില്ലാ പ്രസിഡന്റ് എ.വി.പാര്‍ത്ഥസാരഥി,തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ക്വിസ് വിശദീകരണം ഉപജില്ലാ അക്കാദമിക് കണ്‍വീനര്‍ എ.ശ്രീകുമാര്‍ നടത്തി.ഉപജില്ലാ സെക്രട്ടറി പ്രതീശ് കെ.ജി.സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ കരുണാകരന്‍ കാനാവീട്ടില്‍ നന്ദിയും പറഞ്ഞു.
ക്വിസ് മത്സരത്തിന്റെ മഞ്ഞുരുകല്‍ പ്രവര്‍ത്തനമായ നാടന്‍പാട്ട് അവതരണം പി.കെ.ലോഹിതദാസ് കോളിയടുക്കം നിര്‍വഹിച്ചു.മത്സരങ്ങളില്‍ എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി 59 ടീമുകള്‍ പങ്കെടുത്തു.

വിജയികള്‍ക്കുള്ള സമ്മാനദാനച്ചടങ്ങിന് ഉപജില്ല വൈസ് പ്രസിഡന്റ് സി.ഹരിദാസന്‍ അധ്യക്ഷനായി.കെ.രാഘവന്‍,സി.ശാന്തകുമാരി,.പവിത്രന്‍,വനജകുമാരി തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും മെമന്റൊയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.സന്താഷ് സി.,പി.വി.ശശി,കെ.സുബ്രഹ്‌മണ്യന്‍,മധു പി,എന്നിവര്‍ സംസാരിച്ചു . കെ.പ്രേംരാജ് സ്വാഗതവും വിജിമോന്‍ നന്ദിയും പറഞ്ഞു.





വിജയികള്‍
L.P SECTION  -1)RINISHA A& SURABHI K.K(GLPS THARAMTHATTADKA)
2)JYOTHIKA K& NAVANEETH N.V(GLPS IRIYANNI)

U.P SECTION:
1)GOKUL KRISHNAN K& SRITHIN CHANDRAN E (GHSS BETHURPARA)
2) NIHAD SULAIMAN M &MOHAMMED HANAN (GUPS CHEMNAD WEST)


H.S SECTION
1)ABHIJITH K.NAIR &HARINARAYANAN K(CHSS CHATTANCHAL)
2)ARUN K &AJAY KRISHNAN K (GHSS  KUNDAMKUZHY)

HSS SECTION
1)SOURAG S NAIR &AKASH T(CHSS CHATTANCHAL)
2)HARIKRISHNAN T &CHILTHAMOL (GHSS  KUNDAMKUZHY)

Monday, 30 November 2015

KSTA രജതജൂബിലി ക്വിസ് മത്സരം -സബ്‌ജില്ലാ തലം 06.12.2015 ന് GUPS കോളിയടുക്കം

Sir/Madam
KSTA രജതജൂബിലി ക്വിസ്  -കാസര്‍ഗോഡ് സബ്‌ജില്ലാ തല
മത്സരം 06.12.2015 ന്
(ഞായര്‍)രാവിലെ 10മണിക്ക് GUPS കോളിയടുക്കത്ത് നടക്കുന്നു.LP,UP,HS,HSS
എന്നീ വിഭാഗങ്ങളില്‍ നിന്നും സ്കൂള്‍തല വിജയികളായ രണ്ടു പേരുടെ ഒരു
ടീമായാണ് ഓരോ വിഭാഗത്തിനും മത്സരം.സ്കൂള്‍തല വിജയികള്‍ പ്രധാനാധ്യാപകന്റെ
സാക്ഷ്യപത്രം സഹിതം എത്തിച്ചേരുക.
രജിസ്ട്രേഷന്‍;06.12.2015,9.30am
.......More details pls contact:1)Premraj K,(9496138346)
                               2)Karunakaran Kanaveettil ,Convener,9496152192

Kalolsavam duty chart

KASARAGOD SUB DIST SCHOOL KALOLSAVAM 2015-16

Sunday, 29 November 2015

ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കുക

  അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് കെ.എസ്.ടി.എ കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.GHSS കാസര്‍ഗോഡ് 29.11.2015 ന് നടന്ന സമ്മേളനം സംസ്ഥാന സമിതി അംഗം സ:വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ പ്രസിഡന്റ് സ:എ.വി.പാര്‍ത്ഥസാരഥി പതാക ഉയര്‍ത്തി.ജില്ലാ പ്രസിഡന്റ് സ:കെ.മോഹനന്‍ സംഘടനാറിപ്പോര്‍ട്ടും സബ് ജില്ലാ സെക്രട്ടറി എം.സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സബ് ജില്ലാ ട്രഷറര്‍ എം.ബാലസുബ്രഹ്‌മണ്യന്‍ സബ് ജില്ലയുടെ ഒരുവര്‍ഷത്തെ വരവുചെലവു കണക്കും അവതരിപ്പിച്ചു.

 

 സംസ്ഥാനനിര്‍വാഹകസമിതിഅംഗം കെ.രാഘവന്‍ ,സംസ്ഥാനകമ്മിറ്റിയംഗം സി.ശാന്തകുമാരി,ജില്ലാ വൈസ്  പ്രസിഡന്റ് എന്‍.കെ.ലസിത,ജില്ലാ എക്സിക്യുട്ടീവ് ടി.പ്രകാശന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എന്‍.ഗീതമ്മ,കൊച്ചുത്രേസ്യാമ്മ,കെ.സുബ്രഹ്‌മണ്യന്‍,സി.എ.സന്തോഷ്,എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.എന്‍.സത്യന്‍(HM,GLPS അതൃക്കുഴി),സിവില്‍സര്‍വീസ് കായികമേള മത്സരവിജയികളായ ചന്ദ്രന്‍ ചാലില്‍,കെ.നാരായണന്‍,എം.മനോജ്കുമാര്‍ എന്നിവരെ അനുമോദിച്ചു.സംസ്ഥാനനിര്‍വാഹകസമിതിഅംഗം കെ.രാഘവന്‍  ഉപഹാരം നല്‍കി.

സമ്മേളനത്തില്‍ മുന്‍കാല നേതാക്കളായ എം.സി.ശേഖരന്‍ നമ്പ്യാര്‍,പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍,കെ.വി. ജനാര്‍ദ്ദനന്‍ സംബന്ധിച്ചു.

സംഘാടകസമിതി ചെയര്‍മാനുവേണ്ടി സ.കെ.ഭാസ്കരന്‍ (CITU സെക്ര.)സ്വാഗതവും കണ്‍വീനര്‍ സി.ഹരിദാസന്‍ നന്ദിയും പറഞ്ഞു.



പുതിയ ഭാരവാഹികള്‍: (2015-16)
എ.വി.പാര്‍ത്ഥസാരഥി (പ്രസിഡന്റ്),
സി.ഹരിദാസന്‍,ശ്രീലത വൈ,പ്രേംരാജ് കെ.(വൈ.പ്രസി),
പ്രതീശ് കെ.ജി.(സെക്രട്ടറി),
ശ്യാംകുമാര്‍ എസ്,പി.കെ.സരോജിനി,ശ്രീകുമാര്‍ എ.(ജോ.സെക്ര)
 എം.ബാലസുബ്രഹ്മണ്യന്‍ (ട്രഷറര്‍)

സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം സ.കെ.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ( മുന്‍ സംസ്ഥാനനിര്‍വാഹകസമിതിഅംഗം)ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.വി.പാര്‍ത്ഥസാരഥി  അധ്യക്ഷത വഹിച്ചു.പ്രതീശ് കെ.ജി. സ്വാഗതവും സി.കെ.ജഗദീഷ് നന്ദിയും പറഞ്ഞു.

 

കെ.എസ്.ടി.എ കാസര്‍ഗോഡ് ഉപജില്ലാ സമ്മേളനം വിജയിപ്പിക്കുക


Monday, 23 March 2015

സബ്‌ജില്ലാ കൗണ്‍സിലും യാത്രയയപ്പും 2015 മാര്‍ച്ച് 29 ന്.വിജയിപ്പിക്കുക

KSTA കാസര്‍ഗോഡ് സബ്‌ജില്ലാ കൗണ്‍സില്‍ 2015 മാര്‍ച്ച് 29ന് രാവിലെ 10മണിക്ക് KSTA ഭവനില്‍ നടക്കും.
ഉച്ചയ്ക്ക് 2മണിക്ക് സബ് ജില്ലയില്‍ നിന്നും വിരമിക്കുന്ന അധ്യാപക സഖാക്കള്‍ക്ക് യാത്രയയപ്പും സംഘടിപ്പിക്കുന്നു.യാത്രയയപ്പു സമ്മേളനം സ.പി.രഘുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.