Sunday, 29 November 2015

ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കുക

  അധ്യാപകരുടേയും ജീവനക്കാരുടേയും ശമ്പളപരിഷ്കരണം ഉടന്‍ നടപ്പിലാക്കണമെന്ന് കെ.എസ്.ടി.എ കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.GHSS കാസര്‍ഗോഡ് 29.11.2015 ന് നടന്ന സമ്മേളനം സംസ്ഥാന സമിതി അംഗം സ:വി.സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ പ്രസിഡന്റ് സ:എ.വി.പാര്‍ത്ഥസാരഥി പതാക ഉയര്‍ത്തി.ജില്ലാ പ്രസിഡന്റ് സ:കെ.മോഹനന്‍ സംഘടനാറിപ്പോര്‍ട്ടും സബ് ജില്ലാ സെക്രട്ടറി എം.സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സബ് ജില്ലാ ട്രഷറര്‍ എം.ബാലസുബ്രഹ്‌മണ്യന്‍ സബ് ജില്ലയുടെ ഒരുവര്‍ഷത്തെ വരവുചെലവു കണക്കും അവതരിപ്പിച്ചു.

 

 സംസ്ഥാനനിര്‍വാഹകസമിതിഅംഗം കെ.രാഘവന്‍ ,സംസ്ഥാനകമ്മിറ്റിയംഗം സി.ശാന്തകുമാരി,ജില്ലാ വൈസ്  പ്രസിഡന്റ് എന്‍.കെ.ലസിത,ജില്ലാ എക്സിക്യുട്ടീവ് ടി.പ്രകാശന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എന്‍.ഗീതമ്മ,കൊച്ചുത്രേസ്യാമ്മ,കെ.സുബ്രഹ്‌മണ്യന്‍,സി.എ.സന്തോഷ്,എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി.എന്‍.സത്യന്‍(HM,GLPS അതൃക്കുഴി),സിവില്‍സര്‍വീസ് കായികമേള മത്സരവിജയികളായ ചന്ദ്രന്‍ ചാലില്‍,കെ.നാരായണന്‍,എം.മനോജ്കുമാര്‍ എന്നിവരെ അനുമോദിച്ചു.സംസ്ഥാനനിര്‍വാഹകസമിതിഅംഗം കെ.രാഘവന്‍  ഉപഹാരം നല്‍കി.

സമ്മേളനത്തില്‍ മുന്‍കാല നേതാക്കളായ എം.സി.ശേഖരന്‍ നമ്പ്യാര്‍,പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍,കെ.വി. ജനാര്‍ദ്ദനന്‍ സംബന്ധിച്ചു.

സംഘാടകസമിതി ചെയര്‍മാനുവേണ്ടി സ.കെ.ഭാസ്കരന്‍ (CITU സെക്ര.)സ്വാഗതവും കണ്‍വീനര്‍ സി.ഹരിദാസന്‍ നന്ദിയും പറഞ്ഞു.



പുതിയ ഭാരവാഹികള്‍: (2015-16)
എ.വി.പാര്‍ത്ഥസാരഥി (പ്രസിഡന്റ്),
സി.ഹരിദാസന്‍,ശ്രീലത വൈ,പ്രേംരാജ് കെ.(വൈ.പ്രസി),
പ്രതീശ് കെ.ജി.(സെക്രട്ടറി),
ശ്യാംകുമാര്‍ എസ്,പി.കെ.സരോജിനി,ശ്രീകുമാര്‍ എ.(ജോ.സെക്ര)
 എം.ബാലസുബ്രഹ്മണ്യന്‍ (ട്രഷറര്‍)

സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം സ.കെ.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ( മുന്‍ സംസ്ഥാനനിര്‍വാഹകസമിതിഅംഗം)ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.വി.പാര്‍ത്ഥസാരഥി  അധ്യക്ഷത വഹിച്ചു.പ്രതീശ് കെ.ജി. സ്വാഗതവും സി.കെ.ജഗദീഷ് നന്ദിയും പറഞ്ഞു.