Wednesday, 1 February 2012

U.S.S. മാതൃകാ പരീക്ഷ(U.S.S Model Exam-29.01.2012- Result-CLICK HERE)

കെ.എസ്.ടി.എ അക്കാദമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉപജില്ലാ കേന്ദ്രങ്ങളില്‍ 2012 ജനുവരി 29 ന് നടത്തിയ U.S.S. മാതൃകാ പരീക്ഷ പങ്കാളിത്തം കൊണ്ടും ചിട്ടയായ ക്രമീകരണം കൊണ്ടും ശ്രദ്ധേയമായി.കാസര്‍ഗോഡ്ടൌണ്‍ യു.പി.സ്ക്കൂളില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.വി.ഗോവിന്ദന്‍മാസ്റ്റര്‍,എം.സി.ശേഖരന്‍നമ്പ്യാര്‍,ജില്ലാ സെക്രട്ടറി കെ.രാഘവന്‍,എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ അധ്യക്ഷനായി. പി.എന്‍.ഗീതമ്മ,എന്‍.കെ.ലസിത,സി.ഹരിദാസന്‍,സംസാരിച്ചു.ടി.പ്രകാശന്‍ സ്വാഗതവും കെ.ജി.പ്രതീശ് നന്ദിയും പറഞ്ഞു.
ഗവ.യു.പി.സ്ക്കൂള്‍ കാസര്‍ഗോഡ് നടന്ന മാതൃകാപരീക്ഷയ്ക്ക് കെ.കെ.രാജന്‍,കെ.സുബ്രഹ്മണ്യന്‍,എം.ദാമോദരന്‍,ഗോപാലകൃഷ്ണന്‍നായര്‍,മധു പ്രശാന്ത്,ഡോ.മോഹനന്‍,സുജനി കെ.പി,കൊച്ചുത്രേസ്യാമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.