Thursday, 12 December 2013

അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ വഞ്ചനാദിനം ആചരിച്ചു

 അധ്യാപകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുമെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെവാഗ്ദാന ലംഘനത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡിസംബര്‍12 വഞ്ചനാദിനമായി ആചരിച്ചു.അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് സ്കൂളിലെത്തി.വൈകുന്നേരം
സബ് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
 കാസര്‍ഗോഡ് സ.കെ.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
സി.ശാന്തകുമാരി,എം.സി.ശേഖരന്‍നമ്പ്യാര്‍,കെ.രാഘവന്‍,എന്‍.കെ.ലസിത,പി.ബാലകൃഷ്ണന്‍നമ്പ്യാര്‍,ടി.പ്രകാശന്‍,
എം.സുരേന്ദ്രന്‍,കെ.ജി.പ്രതീശ്,പി.കെ.സരോജിനി,കെ.കെ.രാജന്‍ നേതൃത്വം നല്‍കി.