Sunday, 15 December 2013

പൊതുവിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയത്തിന് 1:30 അനുപാതം ഏര്‍പ്പെടുത്തുക

പൊതുവിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയത്തിന്  1:30 അനുപാതം ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ടി.എ കാസര്‍ഗോഡ് സബ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന നിര്‍വാഹകസമിതി അംഗംസ:കെ.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സബ് ജില്ലാ പ്രസിഡന്റ് സ.പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ പതാക ഉയര്‍ത്തി.ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.സദാനന്ദ സംഘടനാറിപ്പോര്‍ട്ടും സബ് ജില്ലാ സെക്രട്ടറി ടി.പ്രകാശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സബ് ജില്ലാ ട്രഷറര്‍ കെ.ജി.പ്രതീശ്  സബ് ജില്ലയുടെ ഒരുവര്‍ഷത്തെ വരവുചെലവു കണക്കും അവതരിപ്പിച്ചു.

 സംസ്ഥാന കമ്മറ്റിയംഗം സ.സി.ശാന്തകുമാരി,ജില്ലാ വൈസ്  പ്രസിഡന്റ് സ.എം.സി.ശേഖരന്‍ നമ്പ്യാര്‍,ജില്ലാ സെക്രട്ടറി കെ.രാഘവന്‍ ,ജില്ലാ എക്സിക്യുട്ടീവുകളായ കെ.ശ്രീധരന്‍ ,ടി.വി.ഗംഗാധരന്‍,എന്‍.വി.കുഞ്ഞിക്കൃഷ്ണന്‍ സംസാരിച്ചു.

സംഘാടകസമിതി ചെയര്‍മാനുവേണ്ടി സ.പി.വി.കുഞ്ഞമ്പു സ്വാഗതവും കണ്‍വീനര്‍ എം.ബാലസുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍:കെ.സുബ്രഹ്മണ്യന്‍ (പ്രസിഡന്റ്),
എം.ദാമോദരന്‍,കൊച്ചുത്രേസ്യാമ്മ(വൈ.പ്രസി),
എം.സുരേന്ദ്രന്‍(സെക്രട്ടറി),
എ.വി.പാര്‍ത്ഥസാരഥി,പി.കെ.സരോജിനി,സി.എ.സന്തോഷ്(ജോ.സെക്ര)
 എം.ബാലസുബ്രഹ്മണ്യന്‍ (ട്രഷറര്‍)