Friday, 23 December 2011

Adjustment Transfer ORDER published

കാസര്‍ഗോഡ് ജില്ലയിലെ പ്രൈമറി,ഹൈസ്ക്കൂള്‍ അധ്യാപകരുടെ Adjustment Transfer final ലിസ്റ്റ്  തയ്യാറായി .ലിസ്റ്റ് പരിശോധനയ്ക്കായി  Title ക്ളിക്ക് ചെയ്യുക.

Thursday, 22 December 2011

PFRDA ബില്‍ അവതരണം .പ്രതിഷേധപ്രകടനം നടത്തി

ജീവനക്കാരുടേയും അധ്യാപകരുടേയും ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കുന്ന PFRDA ബില്‍  പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസ്സാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അധ്യാപക സര്‍വീസ് സംഘടനാ ഐക്യവേദിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ഹെഡ്പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.സ.കെ.വി.ഗോവിന്ദന്‍(FSETO) ,സ.അശോക് കുമാര്‍(കേന്ദ്രസര്‍ക്കാരിന്റെ കോണ്‍ഫെഡറേഷന്‍),സ.സന്തോഷ്(ജോയിന്റ് കൗണ്‍സില്‍) നേതാക്കള്‍ സംസാരിച്ചു.കെ.എസ്.ടി.എ.ജില്ലാ പ്രസിഡന്റ് എ.പവിത്രന്‍,ജില്ലാ സെക്രട്ടറി കെ.രാഘവന്‍,എ.കെ.സദാനന്ദ(ജില്ലാ വൈ.പ്രസി.),പി.ദിലീപ്കുമാര്‍(ജില്ലാ ജോ.സെക്ര),
പി.ബാലകൃഷ്ണന്‍ നമ്പ്യാര്‍ (സബ് ജില്ലാ പ്രസി.) ടി.പ്രകാശന്‍(സബ് ജില്ലാ സെക്ര.) നേതൃത്വം നല്കി.







Monday, 19 December 2011

KSTA യുടെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനം 2012 ഫെബ്രുവരി 16,17,18 -കോട്ടയത്ത്

കോര്‍പ്പറേറ്റുകളെ ചെറുക്കൂ....പൊതുവിദ്യാഭ്യാസം രക്ഷിക്കൂ....എന്ന മുദ്രാവാക്യമുയര്‍ത്തി KSTA യുടെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനം 2012 ഫെബ്രുവരി 16,17,18 തീയതികളില്‍  കോട്ടയം മാമന്‍ മാപ്പിള ഹാളില്‍ നടക്കും.ജില്ലാ കമ്മിറ്റി അംഗങ്ങളും സബ് ജില്ലാ പ്രസിഡന്റുമാരുമാണ് സമ്മേളന പ്രതിനിധികള്‍.  

Wednesday, 14 December 2011

Adjustment Transfer for TEACHERS പ്രൊവിഷനല്‍ ലിസ്റ്റ് തയ്യാറായി

കാസര്‍ഗോഡ് ജില്ലയിലെ പ്രൈമറി,ഹൈസ്ക്കൂള്‍ അധ്യാപകരുടെ Adjustment Transfer പ്രൊവിഷനല്‍ ലിസ്റ്റ്  തയ്യാറായി .ലിസ്റ്റ് പരിശോധനയ്ക്കായി  Title ക്ളിക്ക് ചെയ്യുക.    പരാതികള്‍ ഉണ്ടെങ്കില്‍ ഡിസംബര്‍ 17 നു മുമ്പ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കു നല്‍കണം.

Wednesday, 7 December 2011

ഡിസംബര്‍ 8 ന്‍റെ മുല്ലപ്പെരിയാര്‍ കൂട്ടായ്മ വിജയിപ്പിക്കുക.FSETO

മനുഷ്യമതില്‍ നാളെ; ജനലക്ഷങ്ങള്‍ കണ്ണികളാകും
Posted on: 06-Dec-2011 11:44 PM
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത വെടിയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ വ്യാഴാഴ്ച മനുഷ്യമതില്‍ തീര്‍ക്കും. ഭരണാധികാരികളുടെ മനുഷ്യത്വരഹിത നിലപാടില്‍ പ്രതിഷേധമുയര്‍ത്തി ജനലക്ഷങ്ങള്‍ മനുഷ്യമതിലില്‍ കണ്ണിചേരും. അണക്കെട്ടിനു സമീപത്തെ ആദ്യകണ്ണിയില്‍ തുടങ്ങി പെരിയാറിന്‍റെ തീരദേശങ്ങളിലൂടെ അറബിക്കടലിനരികിലെ കൊച്ചി മറൈന്‍ഡ്രൈവ് വരെ മനുഷ്യമതില്‍ നീളും. മനുഷ്യമതിലില്‍ ഒട്ടേറെ പ്രമുഖര്‍ കണ്ണിചേരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
                                          മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അനുഭാവം പ്രകടിപ്പിച്ച് എല്‍ഡിഎഫ്  നേതൃത്വത്തില്‍ മഞ്ചേശ്വരം,കുമ്പള,കാസര്‍ഗോഡ്,ബോവിക്കാനം, കുണ്ടംകുഴി,കാഞ്ഞങ്ങാട്,നീലേശ്വരം,ചെറുവത്തൂര്‍,കാലിക്കടവ്,ഭീമനടി,തുടങ്ങിയ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 8  വൈകുന്നേരം 4 മണിക്ക് കൂട്ടായ്മ സംഘടിപ്പിക്കുന്നു.FSETO ന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജീവനക്കാരും അണിചേരണമെന്ന് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു.

Sunday, 4 December 2011

കെ.എസ്.ടി.എ . കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉജ്ജ്വലമായി

പൊതുവിദ്യാഭ്യാസ രംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതിനും മതിയായ ചര്‍ച്ചകള്‍ നടത്താതെ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായ മാറ്റം വരുത്താനുമുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കത്തിനുമെതിരെ  ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്ന് കെ.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി സ:എം.ഷാജഹാന്‍ പറഞ്ഞു.കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്ക്കൂളില്‍  കെ.എസ്.ടി.എ കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യോഗ്യതയുള്ളവരെ തഴഞ്ഞ് വിദ്യാഭ്യാസ മന്ത്രിയുടെ സില്‍ബന്തികളെ കമ്മറ്റിയില്‍ തിരുകിക്കയറ്റി കരിക്കുലം കമ്മറ്റിയെ മലപ്പുറം കമ്മറ്റിയാക്കിയിരിക്കുകയാണ്.
 ജില്ലാ പ്രസിഡന്റ് എം.കെ.സതീശന്‍ പതാക ഉയര്‍ത്തിയതോടെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിനു തുടക്കമായത്.
സംസ്ഥാന വൈസ് പ്രസിഡന്റ് സ:എന്‍.ബാലകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി സ:കെ.രാഘവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സ:എം.ബാലകൃഷ്ണന്‍ വരവുചെലവു കണക്കും അവതരിപ്പിച്ചു.
 ആദ്യ ദിനം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും ഏഴ് ഉപജില്ലകളിലേയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അവതരിപ്പിച്ചു.
                                                  രണ്ടാം ദിവസം സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയും     അവയ്ക്കുള്ള മറുപടിയുമുണ്ടായിരുന്നു.സംസ്ഥാന സെക്രട്ടറി സ:ടി.തിലകരാജ്,സംസ്ഥാന എക്സി.അംഗം സ:കെ.വി.ഗോവിന്ദന്‍,സംസ്ഥാന കമ്മറ്റിയംഗങ്ങളായ സ:വി.ശിവദാസ്,സ:സി.​എം.മീനാകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന എക്സി.അംഗം സ:പി.കെ.സതീഷ്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.സഖാവിന്റെ ആവേശോജ്ജ്വല പ്രസംഗം നെഞ്ചിലേറ്റിയ  പ്രതിനിധികളെ പുതിയ ഭാരവാഹികള്‍ അഭിവാദ്യം ചെയ്തു.സംഘാടക സമിതി കണ്‍വീനര്‍ പി.ദിലീപ്കുമാര്‍ നന്ദി പറഞ്ഞു.




 പുതിയ ഭാരവാഹികള്‍
സ:എ.പവിത്രന്‍(പ്രസിഡന്റ്),
സ:എം.സി.ശേഖരന്‍ നമ്പ്യാര്‍ ,സ:എ.കെ.സദാനന്ദ,സ:ഇ.കെ.സുലേഖ (വൈ.പ്രസിഡന്റ്)
സ:കെ.രാഘവന്‍(സെക്രട്ടറി)
സ:കെ.ജി.ഗീതാകുമാരി,സ:കെ.മോഹനന്‍,സ:പി.ദിലീപ്കുമാര്‍(ജോ.സെക്രട്ടറി)
സ:എം.ബാലകൃഷ്ണന്‍(ട്രഷറര്‍)